Loader

ബ്രെഡ് പോക്കറ്റ് (Bread Pocket)

By : | 0 Comments | On : July 10, 2016 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍


ബ്രെഡ് പോക്കറ്റ്
………………………..
തയ്യാറാക്കിയത്:- അബീ അമീ

Step – 1
കാൽ കപ്പ് ക്യാബേജ് അരിഞ്ഞത് ,വലിയ ഒരു ക്യാരറ്റ് ഗ്രേറ്റ് ചെയ്തത്, 1 സവാള നൈസായി അരിഞ്ഞതും കുറച്ച് ഉപ്പ് , മയണൈസ്, കുരുമുളക് പൊടി എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക

Step 2
1 പാക്ക് ബ്രെഡ് എടുത്ത് അരിക് കളഞ്ഞ് വട്ടത്തിൽ മുറിച്ച് വെക്കുക.
5 മുട്ട നന്നായി അടിച്ച് വെക്കുക
കാൽ കപ്പ് റെസ്ക് പൊടിയും എടുത്ത് വെക്കുക

Step – 3
രണ്ട് പീസുകൾ എടുത്ത് മുട്ടയിൽ മുക്കി ഒരു മിച്ച് തന്നെ റസ്ക് പൊടിയിൽ പൊതിഞ്ഞ് എണ്ണയിൽവറുത്ത് കോരുക.

Step – 4
പൊരിച്ച ബ്രെഡ് നടുവിൽ മുറിച്ച് പോക്കറ്റ് പോലെയാക്കി വെജിറ്റബിൾ മസാല നിറച്ച് വെള്ളുള്ളി സോസും തക്കാളി സോസും കൂട്ടി വിളമ്പാം

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.