Loader

ബട്ടർ ചിക്കൻ (Butter Chicken)

By : | 0 Comments | On : June 28, 2016 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍


ബട്ടര്‍ ചിക്കന്‍

തയ്യാറാക്കിയത്:- ഫാത്തിമ ഫാത്തി

ചിക്കന്‍ അര കിലോ
മുളകുപൊടി – 2 ടീസ്പൂണ്‍
മഞ്ഞള്‍ പൊടി 1/2 ടീസ്പൂണ്‍
തൈര് – 2 ടീസ്പൂണ്‍
ഉപ്പ് – ആവിശ്യത്തിന്
ചിക്കനില്‍ എല്ലാം ഇട്ടു മിക്സ് ചെയ്ത് ഒരു മണിക്കുര്‍ വെക്കുക.

ഗ്രേവിക്ക് ആവിശ്യമായത്,:
സവാള 1
തക്കാളി – 2
പച്ചമുളക് – 4
ഇഞ്ചി – വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂണ്‍
അണ്ടിപരിപ്പ് – 10 എണ്ണം
മുളകുപൊടി – 1 ടീസ്പൂണ്‍
ഗരം മസാല 1/2 ടീസ്പൂണ്‍
ഫ്രഷ് ക്രീം 2 ടേബിള്‍ സ്പുണ്‍
കസുര്‍ മേത്തി 2 ടീസ്പൂണ്‍
മല്ലിയില
ബട്ടര്‍ 4 ടേബിള്‍ സ്പൂണ്‍

ഒരു പാന്‍ ചൂടാക്കി അതിലേക്ക് ബട്ടര്‍ ഇട്ടു മസാല പുരട്ടിയ ചിക്കന്‍ ഇട്ടു ഫ്രൈ ചെയ്തെടുക്കുക.
ഇതേ പാനിലേക്ക് സവാള തക്കാളി പച്ചമുളക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഇട്ടു വഴറ്റുക. വഴന്നു വന്നാല്‍ തീ ഓഫ് ചെയ്ത് ചൂടാറിയാല്‍ മിക്സിയില്‍ കുറച്ചു വെള്ളവും കൂട്ടി അരച്ചു അരിച്ചെടുക്കുക.
അതേ പാനില്‍ ബട്ടറിട്ട് ഈ പേസ്റ്റ് ഇട്ടു ഇളക്കി കൊടുക്കുക. മുളകു പൊടി ഗരം മസാല എന്നിവയിട്ട് ഇളക്കി കൂടെ ചിക്കനും ഇട്ട് അടച്ചു വെക്കുക. ശേഷം ഫ്രഷ് ക്രിമും കസൂര്‍ മേത്തിയിട്ട് ഇളക്കി മുകളില്‍ മല്ലിയിലയും ഇട്ട് അഞ്ചു മിനിറ്റ് വേവിക്കുക. ചൂടോടെ ചപ്പാത്തി നാന്‍ എന്നിവയുടെ കൂടെ സേര്‍വ് ചെയ്യാം.

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.