ചിക്കന്‍ റോൾ (Chicken Roll)
ചിക്കന്‍ റോൾ (Chicken Roll)
തയ്യാറാക്കിയത്:- സബി സാബിറ
ആവശ്യമുള്ള സാധനങ്ങള്‍
ചിക്കന്‍ 200 (ഗാം
ഉള്ളി 3
പച്ചമുളക് 4 -5
ഇന്ജി വെളുത്തുളളി പേസ്റ്റ് 2 ടേബിള്‍ സ്പൂണ്‍
(ബഡ് 5 പീസ് (പൊടിച്ചത്)
മുട്ട 2
മൈദ 1 1/2 കപ്പ്
യീസ്റ്റ് 1/2 ടീസ്പൂണ്‍
പൻജസാര – ഒരു നുള്ള്
ചിക്കന്‍ മസാല 1/4 ടീസ്പൂണ്‍
കുരുമുളകു പൊടി 1/4 ടീസ്പൂണ്‍
മഞ്ഞൾ പൊടി 1/4 ടീസ്പൂണ്‍ കറിവേപ്പില
ഉപ്പ്
എണ്ണ
ഉണ്ടാക്കുന്ന വിധം
വെള്ളവും യീസ്റ്റും പൻജസാരയുംഒന്നിച്ചാക്കി പൊങ്ങാൻ വെക്കുക.. ഇത് ചേര്‍ത്ത് മൈദ കുഴച്ച് 10 മിനുട്ട് വെക്കുക.. ചിക്കന്‍ ഉപ്പും മഞ്ഞൾപൊടിയും ചേര്‍ത്ത് വേവിച്ച് മിക്സിയിൽ ഒരു സെക്കണ്ട് അടിച്ചെടുക്കുക.. പാനില്‍ എണ്ണയൊഴിച്ച് ചൂടായാൽ ഉള്ളി വഴറ്റുക.. ഇതിലേക്ക് പച്ചമുളക്, ഇന്ജി പേസ്റ്റ്, കുരുമുളക്, ചിക്കന്‍ മസാല, ഉപ്പ് ചിക്കന്‍ കറിവേപ്പില എന്നിവ ചേര്‍ത്ത് വഴറ്റുക..
കുഴച്ച മാവ് പൂരിയുടെ വലിപ്പത്തിൽ ( തടിയില്ലാതെ ) പരത്തി മസാല വെച്ച് റോൾ ചെയ്ത് കലക്കിയ മുട്ടയില്‍ മുക്കിയെടുത്ത് (ബഡ് പൊടി പൊതിഞ്ഞ് എണ്ണയില്‍ വറുക്കുക…















posted by Shelly Bins on April 27, 2017
super