Loader

ഞണ്ട് ഫ്രൈ (CRAB FRY)

By : | 0 Comments | On : June 28, 2017 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍

ഞണ്ട് ഫ്രൈ ( CRAB FRY )

തയ്യാറാക്കിയത് :
പ്രസീത ബാബുരാജ്
( ഐലന്റ് ടൂറിസം കടലുണ്ടി )

ഐലന്റ് ടൂറിസം കടലുണ്ടിയുടെ രുചിപ്പെരുമ ശ്രദ്ധയാകർഷിക്കുന്നത് അവിടുത്തെ സീ ഫുഡ്‌ വിഭവങ്ങളുടെ രുചികൊണ്ട് മാത്രമാണ് ..

ചേരുവകള്‍ :
1. ഞണ്ട് : 1 കിലോ
2. മുളക് പൊടി : 3 സ്പൂൺ
3. മല്ലി പൊടി : 3 സ്പൂൺ
4: മഞ്ഞൾ പൊടി : 1 സ്പൂൺ
5 : വലിയ ഉള്ളി : 2 എണ്ണം
6 : തക്കാളി : 3 എണ്ണം
7 : കറിവേപ്പില
8 : വെളിച്ചെണ്ണ : 50 ഗ്രാം
9 : തേങ്ങ പാൽ : 1 കപ്പ്

ഉണ്ടാക്കേണ്ട രീതി :

കഴുകി വൃത്തിയാക്കിയ ഞണ്ടിലേക്ക് മുളക് , മല്ലി , മഞ്ഞൾ , ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കുക .. തക്കാളി , പച്ചമുളക് , ഇഞ്ചി , എന്നിവ ചേർക്കുക . ഉള്ളി വെളിച്ചെണ്ണയിൽ വാട്ടിയെടുത്ത് ചേർത്ത് നന്നായി ഇളക്കുക . 3 ഗ്ലാസ് വെള്ളം ചേർത്ത് നന്നായി വേവിച്ച് വെള്ളം വറ്റിച്ചെടുക്കുക …ശേഷം ഒരു കപ്പ് തേങ്ങ പാൽ ചേർത്ത് ഒന്നുകൂടി വറ്റിച്ചെടുക്കുക … ശേഷം അൽപ്പം വെളിച്ചെണ്ണയും കറിവേപ്പിലയും ചേർത്ത് ഇളക്കുക …….

ലൈക്‌, ഷെയര്‍ ചെയ്യാന്‍ മറക്കില്ലലോ – (y) Malayala Pachakam

ഐലന്റ് ടൂറിസം കടലുണ്ടിയുടെ (Island Tourism Kadalundi) സർവീസുകൾ അറിയുവാൻ ബന്ധപ്പെടുക : 9544981228 , 7510311109 .
www.kadalunditourism.com

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.