പപ്പടവട (Crispy Pappada Vada)
പപ്പടവട (Crispy Pappada Vada)
ഇന്ന് നമ്മുക്ക് പപ്പടവട എങ്ങനെ ഉണ്ടാക്കാം എന്നു നോക്കിയാലോ ? തുടങ്ങാം!
പപ്പടം – 15
കടലപൊടി -1 കപ്പ്
അരിപൊടി -1/4 കപ്പ്
മുളക്പൊടി -1 ടീസ്പൂണ്‍
കായപൊടി -1/4 ടീസ്പൂണ്‍
എള്ള് -1 ടീസ്പൂണ്‍
ജീരകം (ആവശ്യമെങ്കില്‍) – 1/4 ടീസ്പൂണ്‍
ഉപ്പ്, എണ്ണ – പാകത്തിനു
പപ്പടം വെയിലത്തു വച്ച് ഒന്നു കൂടെ ഒന്ന് ഉണക്കി ഡ്രൈ ആക്കി എടുക്കണം.അതിനു പറ്റിയിലെങ്കില്‍ മാത്രം ചെറുതീയില്‍ ദോശ കല്ലില്‍ വച്ച് ഒന്നു ഡ്രൈ ആക്കി എടുക്കുക.
കടലമാവ്, അരിപൊടി, മുളക്പൊടി, കായപൊടി, എള്ള്, ജീരകം ,പാകത്തിനു ഉപ്പ് ചേര്‍ത്ത് , പാകത്തിനു വെള്ളം ചേര്‍ത്ത് കലക്കി എടുക്കുക.മാവു ഒരുപാട് കട്ടി കൂടാതെയും ,ഒരു പാട് ലൂസ് ആയി പോകാതെയും വേണം ഉണ്ടാക്കാന്‍.കട്ടി കൂടിയാല്‍ ബജ്ജി പരുവം ആയി പോകും.കട്ടി കുറഞ്ഞാല്‍ പപ്പടത്തില്‍ പിടിക്കുകെം ഇല്ല.പപ്പടത്തില്‍ ശരിക്ക് പിടിക്കുന്ന പരുവത്തില്‍ മാവ് ശരിയാക്കി എടുക്കണം.
പാനില്‍ എണ്ണ ചൂടാക്കി ഒരൊ പപ്പടവും മാവില്‍ നല്ലവണ്ണം മുക്കി ചൂടായ എണ്ണയില്‍ ഇട്ട് മൂപ്പിച്ച് വറുത്ത് കോരുക.
അങ്ങനെ നമ്മുടെ രുചികരമായ , ക്രിസ്പിയായ പപ്പടവട റെഡി.എളുപ്പം ഉണ്ടാക്കാവുന്നതും, കുറച്ച് ദിവസങ്ങള്‍ കേട് കൂടാതെ ഇരിക്കുന്നതുമാണു ഈ പപ്പടവട.
എല്ലാരും പറ്റിയാല്‍ ഇന്നു വൈകീട്ട് തന്നെ ചായക്ക് ഉണ്ടാക്കി കൊള്ളൂ….
By:- Lakshmi Prasanth














