Loader

ഈന്തപ്പഴം പുളിങ്കറി (Dates Tamarind Curry)

By : | 0 Comments | On : September 10, 2016 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍

ഈന്തപ്പഴം പുളിങ്കറി
——————————————————
ഈസ്റ്റേൺ മലയാള പാചകം ഓണക്കലവറ 2016 പാചക മത്സരം മത്സരാർത്ഥി: നുസ്ലു
ഈന്തപ്പഴം പുളിങ്കറി
മലയാള പാചകത്തിന്റെ എല്ലാവര്ക്കും ഇതാ ഒരു സ്പെഷ്യല്‍ പുളിങ്കറി, വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന പുളിങ്കറിയാണിത് മാത്രമല്ല വ്യത്യസ്തമായ രുചിയും കൂടിയാണ്…

ആവിശ്യമുള്ള സാധനങ്ങൾ :
വാളൻ പുളി – 250 ഗ്രാം
ഈന്തപ്പഴം- 10എണ്ണം
ശർക്കര – 2 എണ്ണം
ഉപ്പ് – 1 സ്പൂൺ
പച്ചമുളക് – 2 എണ്ണം
ഇഞ്ചി – ചെറിയ കഷ്ണം
വെള്ളുള്ളി – 2 അല്ലി
കടുക്,വേപ്പില,വറ്റൽ മുളക് – ആവിശ്യത്തിന്

പാചകം ചെയ്യുന്ന വിധം:

പുളി വെള്ളത്തിൽ ഇട്ട് പിഴിഞ് കുരു കളഞ് മാറ്റി വെക്കുക. ഈന്തപ്പഴം 4 ചീളുകളാക്കുക. ഇത് പുളി പിഴിഞതിൽ ഇട്ട് വേവിക്കുക. വെന്ത് വരുമ്പോൾ ശർക്കര ചേർക്കുക. ശർക്കര അലിഞ് തുടങ്ങിയാൽ ഉപ്പും ചേർത്ത് ഇറക്കി വെക്കുക. ഒരു പാനിൽ എണ്ണ ചൂടാക്കി കടുക്,വേപ്പില,വറ്റൽ മുളക്,ഇഞ്ചി,പച്ചമുളക്,വെള്ളുള്ളി(ചെറുങ്ങനെ അരിഞ്ഞത്) ഇതെല്ലാം ഇട്ട് താളിച്ച് അതിലേക്കൊഴിച്ച് ഒന്നൂടെ പതപ്പിച്ചെടുക്കുക.. തണുത്തതിന് ശേഷം ഉപയോഗിക്കാം… സദ്യക്ക് മാത്രമല്ല അല്ലാത്തപ്പോഴും ഉപയോഗിക്കാം, മക്കൾക്ക് നല്ല ഇഷ്ടമായിരിക്കും…
(EMPOK #44)

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.