ഈസി മുട്ട റോസ്റ്റ് (Easy Egg Roast)
ഈസി മുട്ട റോസ്റ്റ് (Easy Egg Roast)
തയ്യാറാക്കിയത്:- ഷർന ലത്തീഫ്
ഒരുവിധം എല്ലാവർക്കും ഇഷ്ട്ടമാണ് മുട്ട. .ഇടിയപ്പം,അപ്പം ഇവയുടെ ഒക്കെ കൂടെ കൂട്ടാൻ പറ്റിയ ഒരു ഈസി മുട്ട റോസ്റ്റ് ആണിത് .പിന്നെ കൊളസ്ട്രോൾ ഉള്ളവരൊന്നും മഞ്ഞക്കരു കഴിക്കരുത് കേട്ടോ ….വെള്ള മാത്രം കഴിച്ചാൽ മതി …പക്ഷെ കുട്ടികളെ നിർബന്ധിച് കഴിപ്പിക്കുകയും വേണം ..പിന്നെ പുഴുങ്ങിയ മുട്ട വരഞ്ഞിട്ട് കറി വെച്ചാൽ മസാലയൊക്കെ നന്നായി പിടിക്കും. .എന്നാ നമുക്ക് പെട്ടന്ന് തന്നെ ഉണ്ടാക്കിയാലോ ….
മുട്ട puzhunghiyath
സവോള 4 നീളത്തിൽ അരിഞ്ഞത്
തക്കാളി 2
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് 1 ടി സ്പൂണ്‍ മല്ലിപ്പൊടി അര ടി സ്പൂണ്‍
മുളകുപൊടി 1 ടി സ്പൂണ്‍
മഞ്ഞൾപ്പൊടി കാൽ ടി സ്പൂണ്‍
ഗരം മസാല 1 ടി സ്പൂണ്‍
പച്ചമുളക് 2
കറി വേപ്പില
വെളിച്ചെണ്ണ
പാൻ അടുപ്പിൽ വെച്ച് ചൂടാവുമ്പോൾ ഓയിൽ ഒഴിച് സവോള വഴറ്റുക ..ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ,പച്ചമുളക്,കറി വേപ്പില ചേർത്ത് നന്നായി വഴറ്റുക .പൊടികൾ ചേര്‍ക്കുക .തീ കുറച്ചു വെച്ച് പൊടികൾ കരിഞ്ഞു പോവാതെ നന്നായി വഴറ്റുക .തക്കാളി ചേർക്കുക. ഉപ്പു ചേർക്കുക .തക്കാളി നല്ല വെന്തതിനു ശേഷം 1 കപ്പ് വെള്ളമൊഴിച് വരഞ്ഞു വെച്ചിരിക്കുന്ന മുട്ട ചേർത്ത് 5 മിനിറ്റ് തിളപ്പിക്കുക ..വേണമെങ്കിൽ കുറച്ചു മല്ലിയില ചേർക്കാം ..
താങ്ക് uu













