Loader

എഗ്ഗ് നൂഡിൽസ് (Egg Noodles)

By : | 0 Comments | On : May 31, 2017 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍

എഗ്ഗ് നൂഡിൽസ് (Egg Noodles)
———————————————–

തയ്യാറാക്കിയത്:- ബിജിലി മനോജ്‌

നൂഡിൽസ്: 250 ഗ്രാം
മുട്ട: 6 എണ്ണം
തക്കാളി: 2 എണ്ണം
സവാള: 2 എണ്ണം
പച്ചമുളക്: 2 എണ്ണം
കാപ്സിക്കം: 1 ചെറുതായി അരിഞ്ഞത്
വെളുത്തുള്ളി/ഇഞ്ചി പേസ്റ്റ്- 1 ടീസ്പൂൺ
മുളക് പൊടി: 1 ടീസ്പൂൺ
മഞ്ഞൾ പൊടി: ¼ ടീസ്പൂൺ
കുരുമുളക് പൊടി: 1 ടേബിൾസ്പൂൺ
ഇറച്ചി മസാല: 1 ടേബിൾസ്പൂൺ
ഗരംമസാല: 1 ടീസ്പൂൺ
നാരങ്ങനീര്: 2 ടേബിൾസ്പൂൺ
വെളിച്ചെണ്ണ, ഉപ്പ് ,കറിവേപ്പില,മല്ലിയില: ആവശ്യത്തിന്

തിളച്ച വെള്ളത്തിൽ ഉപ്പും വെളിച്ചെണ്ണയും ചേർത്ത് നൂഡിൽസ് വേവിക്കുക.വെള്ളം ഊറ്റി മാറ്റി വെക്കുക.കോഴിമുട്ട ഉപ്പിട്ട് നന്നായി ഇളക്കി കുറച്ച് വെളിച്ചെണ്ണ ഒഴിച്ച പാനിലേക്ക് ഒഴിച്ച് ചിക്കിയെടുത്ത് മാറ്റി വെക്കുക.ഒരു പാനിൽ സവാള വഴറ്റുക തക്കാളി, പച്ചമുളക്, വെളുത്തുള്ളി, കാപ്സിക്കം ചേർക്കുക.ഉപ്പ് ചേർക്കുക.മുളക് പൊടി, മഞ്ഞൾ പൊടി, ഗരം മസാല,ഇറച്ചി മസാല,കുരുമുളക് പൊടി,നാരങ്ങനീര് ചേർക്കുക. വേവിച്ച് വെച്ച മുട്ട ചേർക്കുക. നൂഡിൽസ് ചേർത്ത് ഇളക്കുക,കറിവേപ്പില, മല്ലിയില ചേർക്കുക…

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.