Loader

മുതിര തോരൻ (Horse Gram Stir Fry With Coconut)

By : | 0 Comments | On : December 28, 2016 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍

മുതിര തോരൻ(Horse Gram Stir Fry With Coconut)

ഇന്ന് മുതിര വച്ച് ഒരു തോരൻ ആയാലോ,മിക്കവർക്കും അറിയാവുന്നെ ആയിരിക്കും എന്നാലും അറിയാത്തവർക്ക് ഉപകാരപ്പെട്ടാലോ… അപ്പൊ
തുടങ്ങാം…

മുതിര – 1 കപ്പ്
( ഒന്ന് ചെറുതായി വറുത്ത് വെള്ളത്തിൽ 6-7 മണികൂർ വെള്ളത്തിൽ കുതിർത്ത് കുക്കറിൽ ലേശം ഉപ്പ്, മഞൾപൊടി ചേർത്ത്
വേവിച്ച് എടുക്കുക, മുതിര വറക്കാതെയും ചെയ്യാം, വറുത്ത് ചെയ്യുന്നെ ആണു കൂടുതൽ രുചി)

വെള്ളുതുള്ളി – 4 അല്ലി
പച്ചമുളക് – 4
ചെറിയുള്ളി -6
വറ്റൽമുളക് -2
കറിവേപ്പില – 1 തണ്ട്
തേങ്ങ – 3/4 കപ്പ്
ഉപ്പ്,എണ്ണ ,കടുക് -പാകത്തിനു
മഞൾപൊടി -1/4 ടീസ്പൂൺ

തേങ്ങ+ വെള്ളുതുള്ളി+ 3 ചെറിയുള്ളി+ പച്ചമുളക് + മഞൾപൊടി ഇവ ചതച്ച് എടുക്കുക

പാനിൽ എണ്ണ ഒഴിച്ച് ചൂടാക്കി കടുക്, വറ്റൽമുളക്, കറിവേപ്പില, ചെറിയുള്ളി അരിഞത് (1 സ്പൂൺ അരി കൂടെ വേണെൽ ചേർക്കാം)ഇവ മൂപ്പിക്കുക..

ശേഷം ചതച്ച് വച്ച അരപ്പു ചേർത്ത് ഇളക്കി പച്ചമണം മാറുന്ന വരെ മൂപ്പിക്കുക .

പച്ചമണം മാറി കഴിഞ്ഞ് വേവിച്ച് വച്ച മുതിര ചേർത്ത് പാകത്തിനു ഉപ്പും ചേർത്ത് നന്നായി ഇളക്കി കുറച്ച് നേരം അടച്ച് വച്ച് വേവിക്കുക.

ശേഷം മൂടി തുറന്ന് ഇളക്കി തോർത്തി എടുക്കുക.

രുചികരമായ മുതിര തോരൻ റെഡി. എല്ലാരും ഉണ്ടാക്കി നോക്കണം ട്ടൊ.

By:-Lakshmi Prasanth

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.