Loader

ഇരുമ്പൻ പുളി ഒഴിച്ചു കറി (Irumban Puli Curry)

By : | 0 Comments | On : December 15, 2016 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍

ഇരുമ്പൻ പുളി ഒഴിച്ചു കറി

തയ്യാറാക്കിയത്:- സോണിയ അലി

ഇരുമ്പൻ പുളി – 1 കപ്പ്
മുളകുപൊടി – 1 ടീസ്പൂൺ
മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ
ഉപ്പ് – പാകത്തിന്
തേങ്ങാപ്പാൽ :
ഒന്നാം പാൽ – 1 /2 കപ്പ്
രണ്ടാം പാൽ – 1 കപ്പ്

വറുക്കാനുള്ള ചേരുവകൾ
അരി – 1 ടീസ്പൂൺ
പെരുംജീരകം -1 ടീസ്പൂൺ
വറ്റൽമുളക് – 2

ഒരു പാനിൽ1,2,3 ചേരുവകൾ കരിഞ്ഞു പോകാതെ മൂപ്പിച്ചെടുത്തു അമ്മിക്കല്ലിലോ അല്ലെങ്കിൽ ഗ്രൈൻഡറിലോ മഷിപോലെ അരച്ചെടുക്കുക.

താളിക്കാനുള്ള ചേരുവകൾ
വെളിച്ചെണ്ണ – 1 ടേബിൾ സ്പൂൺ
കടുക് – 1 /2 ടീസ്പൂൺ
വറ്റൽമുളക് – 2 എണ്ണം
കറിവേപ്പില – ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

ഇരുമ്പൻ പുളി കഴുകി വെള്ളം വാർത്തു വെക്കുക.
കുനുകുനെ ചെറുതായി കൊത്തിയരിഞ്ഞു വെക്കണം

ഒരു മൺചട്ടി എടുത്തു അതിലേക്കു അരിഞ്ഞു വെച്ച ഇരുമ്പൻ പുളി യും, അരച്ചുവെച്ച കൂട്ടും, രണ്ടാം പാലും, മുളകുപൊടി, മഞ്ഞൾപ്പൊടി, ഉപ്പും ചേർത്ത് നല്ലപ്പോലെ ഇളക്കി ഇരുമ്പൻ പുളി വെന്തുഉടയുന്നതുവരെ വേവിക്കുക.

ഇരുമ്പൻ പുളി നന്നായി വെന്തു വെള്ളംവറ്റിക്കുഴഞ്ഞിരിക്കുന്ന പരുവത്തിലായാൽ എടുത്തു വെച്ചിരിക്കുന്ന ഒന്നാംപാൽ ഒഴിച്ചിളക്കി ചൂടായാൽ അടുപ്പിൽ നിന്നും മാറ്റുക. (തിള വരാൻ അനുവദിക്കരുത്)

ഒരു ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി കടുക്, വറ്റൽമുളക്, കറിവേപ്പില എന്നിവ വറുത്തു കറിയിലേക്കു ഒഴിക്കുക. അൽപ സമയം മൂടിവെച്ചതിനു ശേഷം ഉപയോഗിക്കാവുന്നതാണ്.

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.