Loader

വരിക്ക ചക്ക പച്ചടി (Jackfruit Salad)

By : | 1 Comment | On : December 21, 2016 | Category : Uncategorized


വരിക്ക ചക്ക പച്ചടി

തയ്യാറാക്കിയത് :- വീണ ജാന്‍

ആവശ്യം ഉള്ള സാധനങ്ങൾ

ചക്ക -10 ചുള
പഞ്ചസാര -1 ടി സ്പൂൺ
മുളകു പൊടി -1/2 ടി സ്പൂൺ
മഞ്ഞൾ പൊടി-1/4 ടി സ്പൂൺ
ഉപ്പു
വെള്ളം-1/4 കപ്പ്‌
തേങ്ങ -1/4 ഭാഗം ഒന്നിന്ടെ
ജീരകം-1/4 ടി സ്പൂൺ
കടുക്-10 മണി
പച്ചമുളക് -2
കറി വേപ്പില -1 തണ്ട്
തൈര്-1/2 കപ്പ്‌ (പുളിക്കു അനുസരിച്ച് )
താളിക്കാൻ
വെളിച്ചെണ്ണ -2 ടേബിൾ സ്പൂൺ
കടുക്-1/2 ടി സ്പൂൺ
കറി വേപ്പില -1 തണ്ട്‌
വറ്റൽ മുളകു-1

തയ്യാറാക്കേണ്ട വിധം

ചക്ക ചെറിയ കഷ്ണങ്ങൾ ആകി നുറുക്കി ,കുകെറിൽ അല്പ്പം വെള്ളം ,മുളകു പൊടി ,ഉപ്പു മഞ്ഞൾ പൊടി എന്നിവ ചേർത്ത് വേവിക്കുക .. ഇടത്തരം തീയിൽ 2 വിസിൽ
ആവി പോയ ശേഷം തുറക്കാം
നാളികേരതിന്ടെ കൂടെ ജീരകം ,കടുക് എന്നിവ ചേർത്ത് നന്നായി അരക്കുക
ഈ പേസ്റ്റും പച്ച മുളകു കീറിയതും വേപ്പിലയും പഞ്ചസയും കൂടെ ചക്കയുടെ കൂടെ ചേർത്ത് തിളപ്പിക്കുക
പച്ച മണം മാറി ഒന്ന് കുറുകുമ്പോൾ കട്ട മാറ്റി വച്ച തൈര് ഒഴിച്ച് നന്നായി യോജിപ്പിച്ച് ചൂടാക്കി എടുക്കുക…രുചിച്ചു നോക്കുക
അതിലേക്കു കടുകും മുളകും വേപ്പിലയും താളിച്ച്‌ ചേര്ക്കുക..കുറച്ചു നേരം അടച്ചു വച്ച ശേഷം ഉപയോഗിക്കാം

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

  Comment (1)

  1. posted by Shameer Ismail on April 12, 2016

   Woww super

     Reply

  Leave a Reply

  Your email address will not be published.