Loader

മാമ്പഴ പുഡിംഗ്ഗ് (Mango Pudding)

By : | 1 Comment | On : January 7, 2017 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍


മാമ്പഴ പുഡിംഗ്ഗ്:-
Mango pudding
*************************
തയ്യാറാക്കിയത്:- നേഹ മോൾ

ആവശ്യമുളള സാധനങ്ങള്‍.
**************************
മാമ്പഴം – 2 എണ്ണം
ചൈന ഗ്രാസ് – 8 ഗ്രാം
പാല്‍ – 1 ഗ്ലാസ്സ്
മില്‍ക്ക് മെയ്ഡ് – 150 ഗ്രാം
ബദാം – 5 എണ്ണം
ചെറി – 5 എണ്ണം

തയ്യാറാക്കുന്ന വിധം
———————-
മാങ്ങ വെളളം ചേര്‍ക്കാതെ നല്ലത് പോലെ മിക്സിയില്‍ അരച്ചെടുക്കുക.
15 മിനിറ്റ് കുതിര്‍ത്ത് വെച്ച ചൈനഗ്രാസ് കുറച്ച് വെളളത്തില്‍ ഉരുകുക.അതെ സമയം പാലും,മില്‍ക്ക് മെയ്ഡും കൂടി തിളപ്പിക്കുക.അതിലേക്ക് ഉരുക്കി വെച്ച ചൈനാഗ്രാസും,Mango pulpum ചേര്‍ക്കുക. നല്ലത് പോലെ ഇളക്കി യോജിപ്പിച്ച് ഗ്യാസ് ഓഫ് ചെയ്യുക. പുഡിംഗ് ഒരു ട്രേയിലേക്ക് മാറ്റി ബദാം,ചെറി,ചെറുതായി അരിഞ്ഞ മാങ്ങയുടെ കഷ്ണങ്ങള്‍ വെച്ച് അലങ്കരിക്കുക.ഇതിന് ശേഷം സെറ്റാവാന്‍ ഫ്രിഡ്ജില്‍ വെക്കണം.അരമണിക്കൂര്‍ കഴിയുമ്പോള്‍ ഇഷ്ടമുളള ആകൃതിയില്‍ മുറിച്ചെടുക്കാം…..!!!!
Mango Pudding Ready.

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comment (1)

    1. posted by Ajitha Anish on May 10, 2016

      Kalakkittooo

        Reply

    Leave a Reply

    Your email address will not be published.