മസാല -മുട്ട ചിക്കിയത് (Masala Egg Scramble)
മസാല -മുട്ട ചിക്കിയത്
*******************************
തയ്യാറാക്കിയത്:- ആശ അബു
ഞാന്‍ ഇവിടെ പറയുന്നത് എല്ലാവര്ക്കും അറിയാവുന്ന ഡിഷ് ആയിരിക്കും.പേര് ഞാന്‍ ഇട്ടതാണ്.ബാച്ചിലേഴ്സിന് പെട്ടെന്ന് തയാറാക്കാവുന്ന ഒന്നാണ്.ഇത് മാ്രതം മതിയാവും കറിയായിട്ട്.എനിക്ക് ഇത് വളരെ ഇഷ്ടപ്പെട്ട ഒന്നാണ്.
മുട്ട -2
സവാള -1(വലുത്)
തക്കാളി -1(ചെറുത്)
പച്ചമുളക് -2
മുളകുപൊടി -1spoon
മല്ലിപ്പൊടി -1/4”
മഞ്ഞപ്പൊടി -ഒരു നുള്ള്
മസാലപ്പൊടി -ഒരു നുള്ള്
ഉപ്പ് -പാകത്തിന്
തയാറാക്കുന്നത്
**********************
1)പാത്രത്തില്‍ എണ്ണ ഒഴിച്ച് കടുക് താളിക്കുക.
2)സവാള,തക്കാളി,പച്ചമുളക് വഴറ്റുക.
3)പാകത്തിന് ഉപ്പ് ചേര്‍ക്കുക.
4)വഴന്റ് വരുപോള്‍ പൊടികള്‍ ചേര്‍ത്ത് നല്ലപോലെ യോജിപ്പിക്കുക.
5)ഇതിലേക്ക് മുട്ട പൊട്ടിച്ച് ഒഴിക്കുക.നല്ലപോലെ ഇളക്കി യോജിപ്പിക്കുക.
(മസാല കൂട്ട് നേരത്തെ തയാറാക്കി വച്ചാല്‍ കഴിക്കാന്‍ സമയത്ത് മുട്ട ചേര്‍ത്ത് എടുക്കാവുന്നതാണ്.
ഇതിനെ ചപ്പാത്തിക്കകത്ത് വച്ച് റോള്‍ ചെയ്ത് കഴിക്കാവുന്നതാണ്.)














