Loader

മീറ്റ് കബാബ് (Meat Kabaab)

By : | 3 Comments | On : October 1, 2016 | Category : Uncategorized

മീറ്റ് കബാബ്
————
തയ്യാറാക്കിയത് : നിഷി കെ ഷിബു

വളരെ സ്വാദിഷ്ടമായ കബാബ് ആണിത്. Filling നു ഏത് meat ഉം ഉപയോഗിക്കാം !

ആവശ്യമുള്ള സാധനങ്ങൾ :

1. ഉരുള കിഴങ്ങ് – 1/2 kg
2. ബ്രഡ് – 5 പീസ്.
3. ചിക്കൻ /ബീഫ് – 4 Piece (വേവിച്ചു ചെറിയ കഷ്ണം ആക്കിയത് )
4. മുട്ട – 1 എണ്ണം
5. സവാള – 2 എണ്ണം
6. ഇഞ്ചി, വെളുത്തുള്ളി – paste
7. പച്ചമുളക് -2 എണ്ണം
8. മുളക് പൊടി – 1 spoon
9. മല്ലി പൊടി – 1 spoon
10. മസാല പൊടി -1 spoon
11. ഉപ്പ് – ആവശ്യത്തിന്
12. കുരുമുളക് പൊടി – 1/4 spoon
13. മല്ലിയില – 1 തണ്ട്

തയ്യാറാക്കുന്ന വിധം :

ചട്ടിയിൽ എണ്ണ ചൂടാക്കി സവാള, ഇഞ്ചി വെളുത്തുള്ളി, പച്ചമുളക് വഴറ്റുക. ഇതിലേക്ക് മുളക് പൊടി, മല്ലി പൊടി, മസാല പൊടി, ഉപ്പ്, കുരുമുളക് പൊടി ചേർത്തതിന് ശേഷം വേവിച്ചു ചെറിയ കഷ്ണം ആക്കിയ മീറ്റ് ചേർത്തു വഴറ്റാം. ഇനി പുഴുങ്ങി ഉടച്ച ഉരുള കിഴങ്ങ് ചേർക്കുക. മല്ലിയിലയും ചേർത്താൽ ഫില്ലിംഗ് റെഡി !
പുഴുങ്ങിയ മുട്ട 4 ആയി മുറിച്ചു ഒരു piece എടുത്ത് അതിനു മുകളിൽ തയ്യാറാക്കിയ ഫില്ലിംഗ് പൊതിയുക. അങ്ങനെ ഓരോന്നും ready ആക്കുക. ഇനി ബ്രഡ് side കളഞ്ഞത് കയ്യിൽ എടുത്ത് വെള്ളം നനച്ച പിഴിഞ്ഞെടുക്കുക. Square shape മാറാതെ തന്നെ ലഭിക്കും.
ഇത് ഫില്ലിംഗ് നു മുകളിൽ പൊതിയുക. കബാബ് shape ഇൽ. ഇനി മുട്ട വെള്ളയിൽ മുക്കി fry ചെയ്യാം. ടൊമാറ്റോ സോസ് ന്റെ കൂടെ searve ചെയ്യാം !!!
എല്ലാവരും ട്രൈ ചെയ്യണം.. 🙂

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comments (3)

    1. posted by Darsana Praveen on September 30, 2016

      Thankuuuuuuuu

        Reply
    2. posted by Sajan Kknda on September 30, 2016

      Ithu kabab alla

        Reply
    3. posted by EP Saeed Kkv on September 30, 2016

      എനിക്കിഷ്ട്ടായി ഇനി പെട്ടെന്ന് തന്നെ undakkanam

        Reply

    Leave a Reply

    Your email address will not be published.