Loader

ഇറച്ചി ചോർ (ചിക്കൻ)

By : | 2 Comments | On : August 19, 2016 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍

ഇറച്ചി ചോര്‍ (ചിക്കന്‍)
*********************************************
തയ്യാറാക്കിയത് : ഫാത്തിമ ഫാത്തി

ആദ്യം ചിക്കന്‍ ഗ്രേവി തയ്യാറാക്കാം:
ചിക്കന്‍ – 1/2 kg
മുളകുപൊടി – 2 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍ പൊടി – 1 ടേബിള്‍ സ്പൂണ്‍
ഉപ്പ് – ആവിശ്യത്തിന് എന്നിവയിട്ടു ചിക്കനില്‍ പുരട്ടി കുറച്ചു സമയം വെക്കുക.
ഒരു പാനില്‍ ഓയില്‍ ഒഴിച്ച ശേഷം ചൂടായാല്‍ അതിലേക്ക് ചിക്കനിട്ടു വാട്ടിയെടുക്കുക.

ഈ സമയം ഗ്രേവിക്കുള്ളത് തയ്യാറാക്കാം :
സവാള – 2
തക്കാളി – 3
പച്ചമുളക് -10
ഇഞ്ചി – വെളുത്തുള്ളി ചതച്ചത് – 2 ടീസ്പൂണ്
മുളകുപൊടി – 4 ടേബിള്‍ സ്പൂണ്
മഞ്ഞള്‍ പൊടി – 1 ടേബിള്‍ സ്പൂണ്‍
മല്ലിപൊടി – 3 ടേബിള്‍ സ്പൂണ്‍
എല്ലാം മിക്സിയില്‍ അരച്ചു ഒരു പേസ്റ്റാക്കിയെടുത്ത് പൊരിച്ച ചിക്കനില്‍ ഇട്ടു മിക്സ് ചെയ്യുക. കറിവേപ്പിലയിട്ടു മൂടിവെക്കുക.

ഇനി റൈസ് തയ്യാറാക്കാന്‍:

ബിരിയാണി അരി – 2 കപ്പ്
ഓയില്‍ – 4 ടേബിള്‍ സ്പൂണ്‍
നെയ്യ് – 4 ടേബിള്‍ സ്പൂണ്‍
ജീരകം – 1 ടീസ്പൂണ്‍
സാജീരകം – 1 ടീസ്പൂണ്‍
സവാള അരിഞ്ഞ് – 1
തക്കാളി അരിഞ്ഞത്- 1
പച്ചമുളക് നീളത്തില്‍ കീറിയത്- 1
ഗരം മസാല – 1 ടേബിള്‍ സ്പൂണ്‍
ഉപ്പ്‌ – ആവിശ്യത്തിന്

ഒരു പാനില്‍ ഓയിലും നെയ്യും ഒഴിച്ചു ജീരകം സാജീരകം പട്ട ഗ്രാമ്പു ഏലക്ക എന്നിവയിട്ടു പൊട്ടിയാല്‍ അരിഞ്ഞു വെച്ച സവാള പച്ചമുളക് തക്കാളിയിട്ടു വഴറ്റി അതിലേക്ക് ചിക്കന്‍ഗ്രേവി യിട്ടു മിക്സാക്കി 3‌ 1/2 കപ്പ് വെളളം ഒഴിച്ചു തിളക്കാന്‍ വെക്കുക. (ചിക്കന്‍ഗ്രേവി യില്‍ വെള്ളം കുറച്ചുണ്ടാവും. അതു കഴിഞ്ഞു ബാക്കിവെളളമാണു ചേര്‍ക്കേണ്ടത് ).

ഇനി കഴുകി വെള്ളം വാര്‍ത്തു വെച്ച അരിയിട്ടു ഒരു നാരങ്ങയുടെ നീരും മല്ലിയില കറിവേപ്പില ഇട്ടു മൂടിവെക്കുക.
തിളച്ചു വന്നു വെള്ളം വറ്റിയാല്‍ ഗരം മസാലയിട്ടു ഇളക്കി കൊടുക്കണം. വീണ്ടും അടച്ചു വെച്ചു പത്തു മിനിറ്റ് ചെറിയ തീയില്‍ മൂടിവെക്കുക. ചൂടോടെ സേര്‍വ് ചെയ്യാം.

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comments (2)

    1. posted by Sonu Thomas on August 18, 2016

      Normal rice use cheydaal engane undakum?

        Reply
    2. posted by Praveen Jayachandran on August 18, 2016

      Mouthhhh Waterrrringggg……Woovvvvv…..Thanks for the share….Send me a Parcel….????????

        Reply

    Leave a Reply

    Your email address will not be published.