Loader

കൂട്ടു കറി (Mixed Curry for Sadya)

By : | 0 Comments | On : September 10, 2016 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍

കൂട്ടു കറി
ഈസ്റ്റേണ്‍- മലയാള പാചകം ഓണകലവറ പാചക മത്സരം 2016
മത്സരാര്‍ത്ഥി: വിനയ സൂരജ്

ആവശ്യം ഉള്ള സാധനങ്ങള്‍

കടല 1 കപ്പ്
പച്ച കായ ചെറുതായി മുറിച്ചത് 1 കപ്പ്
ചേന ചെറുതായി മുറിച്ചത് 1 കപ്പ്
മഞ്ഞള്‍ പൊടി 1 / 2 സ്പൂണ്‍
മുളക് പൊടി 1 ടേബിള്‍ സ്പൂണ്‍
കുരുമുളക് പൊടി 1 ടേബിള്‍ സ്പൂണ്‍
ജീരക പൊടി 1 / 2 ടേബിള്‍ സ്പൂണ്‍
വെള്ളം 3 / 4 കപ്പ്
ഉപ്പു ആവശ്യാനുസരണം
തേങ്ങാ ചിരകിയത് 1 1/ 4 കപ്പ്
ഉണക്ക മുളക് 2 എണ്ണം
കറി വേപ്പില 1
കടുക് 1 / 2 ടേബിള്‍ സ്പൂണ്‍
എണ്ണ 3 ടേബിള്‍ സ്പൂണ്‍

ഉണ്ടാക്കുന്ന വിധം
ഒരു കുക്കറിലേക്ക് കടല, കായ , ചേന, മഞ്ഞള്‍ പൊടി, മുളക് പൊടി, കുരുമുളക് പൊടി , ആവശ്യത്തിന് ഉപ്പു വെള്ളം ഇവ ചേര്‍ത്തു അടച്ചു വച്ചു 3 , 4 വിസില്‍ വരുന്നത് വരെ ഫുള്‍ തീയില്‍ വേവിക്കുക.ശേഷം തീ ഓഫു ചെയ്ത് പ്രഷര്‍ പോകാനായി വയ്ക്കുക.

ഈ സമയം മിക്സിയുടെ ജാറില്‍ 1/2 കപ്പ് തേങ്ങാ എടുത്ത് ചതച്ച്‌ വയ്ക്കുക.

ഒരു പാനില്‍ എണ്ണ ചൂടാക്കി ബാക്കി ഉള്ള തേങ്ങാ ഇട്ടു കൊടുക്കുക . ഗോള്‍ഡന്‍ ബ്രൗണ്‍ ആകുന്നത് വരെ മീഡിയം തീയില്‍ ഇളക്കികൊടുക്കുക. തീ ഓഫ് ചെയ്ത ശേഷം ഇതിലേക്ക് 1 / 2 ടേബിള്‍ സ്പൂണ്‍ ജീരക പൊടി ചേര്‍ത്ത പച്ച മണം മാറുന്നത് വരെ ഇളക്കുക.

കുക്കര്‍ അടുപ്പില്‍ വച്ച തേങ്ങാ ചതച്ചത് ചേര്‍ത്ത കൊടുക്കുക, മെല്ലെ ഒന്ന് ഇളക്കി നന്നായി യോജിപ്പിക്കുക . വളരെ ചെറുതീയില്‍ വേണം വയ്ക്കാന്‍ ആയിട്ട്. ഇനി ഇതിലേക്ക് വാറുത്ത തേങ്ങാ കൂടി ചേര്‍ത്ത് നന്നായി മിക്സ് ചെയ്ത് കൊടുക്കുക. ഉ പ്പു ആവശ്യമെങ്കില്‍ ചേര്‍ത്ത കൊടുക്കാം.
ഒരു പാനില്‍ എന്ന ചൂടാക്കി കടുക് പൊട്ടിച്ചു , കറി വേപ്പില ഉം ഉണക്ക മുളകും ചൂടാക്കി കറിയിലേക്ക് ചേര്‍ത്ത കൊടുക്കുക.

വളരെ രുചികരമായ ഒരു കൂട്ട് കറി റെഡി.

(EMPOK #49)

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.