Loader

Mushroom Masala / കൂണ് മസാല

By : | 0 Comments | On : June 18, 2018 | Category : Uncategorized



Mushroom Masala / കൂണ് മസാല

തയ്യാറാക്കിയത്,:നീതു (Southern menu)

ചപ്പാത്തിയുടെയും റൊട്ടിയുടെയും കൂടെ കഴിക്കാൻ നല്ല അടിപൊളി മഷ്‌റൂം മസാല
വീഡിയോ കാണാം https://youtu.be/n8CrBL8KHP4

ചേരുവകൾ
കൂണ് 200grm
സവോള. 1 വലുത് കൊത്തി അരിഞ്ഞത്
തക്കാളി 1 ചെറുതായി അരിഞ്ഞത്
പച്ചമുളക് 1 എണ്ണം
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് 1 tsp
മല്ലിപ്പൊടി 1 tsp
മുളകുപൊടി 1tsp
ഗരം മസാല 1 tsp
മഞ്ഞൾ പൊടി 1/4 tsp
പെരും ജീരകം 1/4 tsp
പട്ട. 2,3 ചെറിയ കഷ്ണം
ഉപ്പ്‌ ആവശ്യത്തിന്
എണ്ണ 2 tbs
കറിവേപ്പില

ഉണ്ടാക്കുന്ന വിധം
എണ്ണ ചൂടാക്കി പെരും ജീരകവും പട്ടയും വഴറ്റുക. ഇതിലേക്ക് സവോളയും ഉപ്പും ചേർത്തു ബ്രൗണ് കളർ ആവുന്നത് വരെ വഴറ്റുക. ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, കറിവേപ്പില, പച്ച മുളക് എന്നിവ ചേർത്തു വഴറ്റുക.ഇതിലേക്ക്പൊടികൾ ചേർത്തതിന് ശേഷം പച്ചമണം മാറുന്നത് വരെ വഴറ്റുക. ഇതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന കൂണ് ചേർത്തു നന്നായി ഇളക്കി യോജിപ്പിക്കുക. എന്നിട്ടു മൂടി വച്ചു 4 മിനുറ്റ് വേവിക്കുക. ഇതിൽ ആവശ്യത്തിനു വെള്ളം ചേർത്തു തിളപ്പിക്കുക. മല്ലി ഇല ചേർത്തു അലങ്കരിക്കാം.
ഇതു ഞാൻ ഉണ്ടാക്കിയത് കാണാൻ താഴെ ഉള്ള ലിങ്ക് ക്ലിക്ക് ചെയ്യുക
https://youtu.be/n8CrBL8KHP4





ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.