കൂൺ മസാല (Mushroom Masala)
കൂണ്‍ മസാല ( Mushroom Masala)
ഇന്നു ഞാന്‍ വന്നെക്കുന്നെ ഒരു അടിപൊളി കൂണ്‍ വിഭവവും ആയിട്ടാണെ…. ചപ്പാത്തിക്കും, ഫ്രൈഡ് റൈസിനും ,ഫുല്‍ക്ക ക്കും , ചോറിനും എല്ലാം നല്ലൊരു സൈഡ് ഡിഷാണു ഈ കൂണ്‍ മസാല ,അപ്പൊ തുടങ്ങാം.
കൂണ്‍ – 300gm
സവാള -1 വലുത്
തേങ്ങാ കൊത്ത് – 1/4 കപ്പ്
മഞള്‍പൊടി -1/2 ടീസ്പൂണ്‍
മുളക്പൊടി -1 ടീസ്പൂണ്‍
കുരുമുളക്പൊടി -1/2 ടീസ്പൂണ്‍
മല്ലിപൊടി -3/4 ടീസ്പൂണ്‍
ഗരം മസാല -1/2 ടീസ്പൂണ്‍
ഉപ്പ്, എണ്ണ -പാകത്തിനു
ഇഞ്ചി -വെള്ളുതുള്ളി പേസ്റ്റ് -1 ടീസ്പൂണ്‍
കറിവേപ്പില -1 തണ്ട്
നാരങ്ങാ നീരു -1/2 ടീസ്പൂണ്‍
പച്ചമുളക് – 2 ( optional)
ചെറിയുള്ളി – 7-8
കൂണ്‍ വൃത്തിയാക്കി വക്കുക. നുറുക്കി വക്കുക.സവാള ചെറുതായി അരിഞ് വക്കുക.പച്ചമുളകും നെടുകെ കീറി വക്കുക.
ചെറിയുള്ളി പേസ്റ്റ് ആക്കി എടുക്കുക.
ചെറിയുള്ളി പേസ്റ്റ്, ഇഞ്ചി വെള്ളുതുള്ളി പേസ്റ്റ്, പൊടികള്‍ എല്ലാം( ഗരം മസാല പകുതി എടുത്താല്‍ മതി), പാകത്തിനു ഉപ്പ് ,നാരങ്ങാനീരു ഇവ എല്ലാം കൂടെ പേസ്റ്റ് പരുവത്തിലാക്കി കൂണില്‍ നന്നായി പുരട്ടി പിടിപ്പിച്ച് 30 മിനുറ്റ് മാറ്റി വക്കുക.
പാനില്‍ എണ്ണ ഒഴിച്ച് ( കുറച്ച് കൂടുതല്‍ എണ്ണ എടുക്കണം)കൂണ്‍ ഇട്ട് വഴറ്റുക.
കൂണ്‍ കുറച്ച് ഫ്രൈ ആയി വെള്ളം ഒക്കെ പുറത്തെക്ക് വരുന്ന പരുവം ആകുമ്പോള്‍ സവാള, പച്ചമുളക് ,തേങ്ങാ കൊത്ത് ,കറിവേപ്പില ,പാകത്തിനു ഉപ്പ് ഇവ കൂടെ ചേര്‍ത്ത് നന്നായി ഇളക്കി മൂടി വച്ച് വെള്ളം ഒക്കെ വലിയുന്ന പരുവത്തില്‍ ആക്കി എടുക്കുക.
ശേഷം മൂടി തുറന്ന് ഇളക്കി കുറച്ച് ഡ്രൈ ആകി എടുക്കുക.അവസാനം ബാക്കി ഗരം മസാല കൂടെ ചേര്‍ത്ത് ഇളക്കി എടുത്ത് തീ ഓഫ് ചെയ്യാം
ചൂടോടെ വിളാമ്പാം.
രുചികരമായ കൂണ്‍ മസാല തയ്യാര്‍.എല്ലാരും ഉണ്ടാക്കി നോക്കണം ട്ടൊ.
By:- Lakshmi Prasanth
posted by Rasheed Vakepadath on December 8, 2016
കൂൺ മസാല ( Mushroom Masala)
ഇന്നു ഞാൻ വന്നെക്കുന്നെ ഒരു അടിപൊളി കൂൺ വിഭവവും ആയിട്ടാണെ…. ചപ്പാത്തിക്കും, ഫ്രൈഡ് റൈസിനും ,ഫുൽക്ക ക്കും , ചോറിനും എല്ലാം നല്ലൊരു സൈഡ് ഡിഷാണു ഈ കൂൺ മസാല ,അപ്പൊ തുടങ്ങാം.
കൂൺ – 300gm
സവാള -1 വലുത്
തേങ്ങാ കൊത്ത് – 1/4 കപ്പ്
മഞൾപൊടി -1/2 ടീസ്പൂൺ
മുളക്പൊടി -1 ടീസ്പൂൺ
കുരുമുളക്പൊടി -1/2 ടീസ്പൂൺ
മല്ലിപൊടി -3/4 ടീസ്പൂൺ
ഗരം മസാല -1/2 ടീസ്പൂൺ
ഉപ്പ്, എണ്ണ -പാകത്തിനു
ഇഞ്ചി -വെള്ളുതുള്ളി പേസ്റ്റ് -1 ടീസ്പൂൺ
കറിവേപ്പില -1 തണ്ട്
നാരങ്ങാ നീരു -1/2 ടീസ്പൂൺ
പച്ചമുളക് – 2 ( optional)
ചെറിയുള്ളി – 7-8
കൂൺ വൃത്തിയാക്കി വക്കുക. നുറുക്കി വക്കുക.സവാള ചെറുതായി അരിഞ് വക്കുക.പച്ചമുളക ,,
,
,
. Pp
p