Loader

മട്ടൺ സൂപ്പർ ഫ്രൈ (Mutton Super Fry)

By : | 0 Comments | On : December 16, 2016 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍


മട്ടൺ സൂപ്പർ ഫ്രൈ:-

തയ്യാറാക്കിയത്:- റിൻസി നൗഷ്

മട്ടൺ വിഭവങ്ങൾ പൊതുവെ എല്ലാവർക്കും ഇഷ്ട്ടമായൊരു ഡിഷ്‌ ആണ്… മട്ടൺ ആസ്വദിച്ചു കഴിക്കാൻ ഇതാ ഒരു പുത്തൻ വിഭവം നിങ്ങൾക്ക് മുന്നിൽ
മട്ടൺ സൂപ്പർ ഫ്രൈ ക്ക് ആവശ്യമായവ:
കഴുകി വൃത്തിയാക്കി വച്ച മട്ടൺ : 1 kg എല്ലോട് കൂടിയത്
സവാള : 2 വലുത്
തക്കാളി : 1 എണ്ണം
പച്ചമുളക് : 6 എണ്ണം നീളത്തിൽ അരിഞ്ഞത്
ഉരുളകിഴങ്ങ് : 2 എണ്ണം ചതുരത്തിൽ മുറിച്ചത്
വേപ്പില
മല്ലിചെപ്പ്
മുളകുപൊടി: ആവശ്യത്തിന്
മഞ്ഞള്പൊടി: ആവശ്യത്തിന്
മല്ലിപൊടി: ആവശ്യത്തിന്
കുരുമുളകുപൊടി: 2 tspn
ഗരം മസാല: 1 tspn
ഏലക്കായ്: 4 എണ്ണം
കാറാംബൂ : 3 എണ്ണം
ബെ ലീഫ് : 2 എണ്ണം
ആവശ്യത്തിന് ഉപ്പ്
വെജ്ഓയിൽ: ആവശ്യത്തിന്
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് : 2 tspn
ആദ്യം ഒരു പാത്രത്തിൽ കഴുകി വച്ചിരിക്കുന്ന മട്ടൺ ഇടുക, അതിലേക്ക് 1 tspn മുളകുപൊടി 1 tspn മഞ്ഞള്പൊടി 1 tspn മല്ലിപൊടി 1/2 tspn ഗരം മസാല 1 tspn ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ആഡ് ചെയ്ത് നന്നായി യോജിപ്പിച്ച് 1 hour മാറ്റി വെക്കുക… ശേഷം ഒരു അടി കട്ടിയുള്ള പാത്രം ചൂടാക്കുക, അതിലേക്ക് ഓയിൽ ഒഴിക്കുക, ശേഷം ഏലക്കായ് കാറാംബൂ എന്നിവ ചേർക്കുക, അത് മൂതുവരുമ്പോഴേക്കും ബാക്കിയുള്ള ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർക്കുക. അതിന്റെ പച്ചമണം മാറിയതിന് ശേഷം സവാള ചേർക്കുക, സവാള വഴന്നതിന് ശേഷം പച്ചമുളകും തക്കാളിയും ചേർക്കുക. തക്കാളി അലിഞ്ഞു ചേർന്നതിന് ശേഷം മാത്രം മസാലകൾ ചേർക്കുക
ആവശ്യത്തിന് മുളകുപൊടിയും മല്ലിപൊടിയും കുരുമുളകുപൊടി യും ഗരം മസാലയും ചേർക്കുക. ഇനി ee ഗ്രാവി ഒരു കുക്കറിലേക്ക്‌ മാറ്റുക. ഇതിലേക്ക് മാറ്റി വെച്ചിരിക്കുന്ന മട്ടൻ ചേർക്കുക, കൂടാതെ വേപ്പിലയും കൂടി ചേർക്കുക. ശേഷം അല്പ്പം വെള്ളം ഒഴിച്ച് low flame ഇൽ അടച്ച് വെച്ച് വേവിക്കുക. പകുതി വേവ് ആയതിന് ശേഷം, എയർ കളഞ്ഞ് അടപ്പ് തുറന്നതിന് ശേഷം മുറിച്ച് വച്ചിരിക്കുന്ന ഉരുളകിഴങ്ങ് അതിലേക്ക് ഇടുക.ബേലീഫ് കൂടെ ചേർക്കുക.
ശേഷം അടച്ച് വെച്ച് വേവിക്കാവുന്നതാണ്. മട്ടൺ ന്റെ വേവ് ശ്രദ്ധിക്കേണ്ടതാണ്…
ശേഷം മല്ലിയില ചേർത്ത് സെർവ് ചെയ്യാവുന്നതാണ്…
ചോറിനോപ്പവും gheerice ന്‌ ഒപ്പവും നല്ലൊരു ഡിഷ്‌ ആണ്

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.