Loader

ഓലൻ (Olan)

By : | 0 Comments | On : September 13, 2016 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍

ഓലന്‍
****************
ഈസ്റ്റേണ്‍ മലയാള പാചകം ഓണക്കലവറ 2016 പാചക മത്സരം
മത്സരാര്‍ത്ഥി :-ഫബീന റഷീദ്

ഓണസദ്യയില്‍ പ്രധാനിയാണ് ഓലന്‍. . വളരെ സിമ്പിളും എന്നാല്‍ പവര്‍ഫുളും ആയ ഒരു പാവം കറി..??….

അധികം എരിവൊന്നും ഇല്ലാത്തതു കൊണ്ട് കുഞുങള്‍ക്ക് കൊടുക്കാന്‍ ബെസ്റ്റാണ്. …

സദഽ കഴിക്കുന്ന നേരത്ത് ഒരു പാട് കറികള്‍ ഉള്ളത് കൊണ്ട് ഓരോ കറിയുടെയും സ്വാദ് ആസ്വദിച്ചു കഴിക്കാന്‍ സാധ്യത കുറവാണ്. ..ആ നേരത്താണ് ഓലന്‍ നമ്മുടെ രക്ഷക്കെത്തുന്നത്. …ഓരോ കറിയും രുചിച്ചു നോക്കി ശേഷം ഓലന്‍ ഒന്ന് തൊട്ടുനക്കിയാല്‍ ഒരോ രുചിയും വേറിട്ടു തന്നെ അറിയാം. …???

കുമ്പളങ്ങയാണ് ഓലനിലെ പ്രധാന കഥാപാത്രം…വന്‍പയര്‍ തലേന്നു രാത്രി തന്നെ വെളളത്തില്‍ ഇട്ടു വെക്കണം. .

ചേരുവകള്‍
************
കുമ്പളങ്ങ അഥവാ ഇളവന്‍ അരിഞ്ഞത്. ….ഒരു കപ്പ്
വന്‍പയര്‍. …..ഒരു പിടി
പച്ചമുളക്. …മൂന്നെണ്ണം
കട്ടി തേങ്ങാപ്പാല്‍…..ഒരു കപ്പ്
വെളിച്ചെണ്ണ …രണ്ടു സ്പൂണ്‍
ഉപ്പ് .. ..പാകത്തിന്

വന്‍പയറും ഇളവനും പച്ചമുളകും ഉപ്പും ചേര്‍ത്ത് അധികം വെള്ളമില്ലാതെ വേവിച്ചെടുക്കുക. ..അതിലേക്ക് തേങ്ങപാല്‍ ഒഴിച്ച് തിളച്ചു കുറുകുമ്പോള്‍ വാങ്ങി വച്ച് പച്ച വെളിച്ചെണ്ണ ഒഴിച്ചാല്‍ ഓലന്‍ റെഡി. ..
കടുകും കറിവേപ്പിലയും ഉണക്കമുളകും വറുത്തിട്ട് വേണമെങ്കില്‍ ഇത്തിരി ആര്‍ഭാടം ആക്കാം. ..????
(EMPOK #67)?

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.