Loader

പാലക് പനീർ (Palak Paneer)

By : | 0 Comments | On : February 7, 2017 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍

പാലക് പനീർ

തയ്യാറാക്കിയത്:- മുനീറ സഹീർ

ഉത്തരേന്തൃൻ വിഭവമായ പാലക് പനീർ പലരും പല രീതിയിൽ ഉണ്ടാക്കാറുണ്ട്..തക്കാളി ചേർക്കാതെ ചെറുനാരങ്ങ നീരും, തൈര് ചേർത്തും, ഗരംമസാലപൊടി, കസൂരിമേത്തി, ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് ചേര്‍ത്ത് ഒക്കെ ഉണ്ടാക്കും.. ഞാൻ ഉണ്ടാക്കുന്ന രീതിയാണ് ഇവിടെ വെച്ചിട്ട്ളളത്….

പാലക് – 3 കെട്ട്
പനീർ ( cottage cheese ) – 250 ഗ്രാം
സവാള – 1 വലുത്
തക്കാളി – 3 എണ്ണം
പച്ചമുളക് – 4, 5 എണ്ണം (എരിവ് അനുസരിച്ച് കുടുകയോ കുറയ്ക്കുകയൊ ചെയ്യാം )
മഞ്ഞൾപൊടി – 1/2 ടീസ്പൂൺ
ജീരകം – 1 ടീസ്പൂൺ
വെളുത്തുള്ളി – 8 അല്ലി (ചെറുതായി അരിഞ്ഞത് )
ഫ്രഷ് ക്രീം – 2 ടേബിള്‍സ്പൂൺ
പാൽ – 2, 3 ടേബിള്‍സ്പൂൺ
എണ്ണ – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം :-

പാലക് ഇലകൾ നന്നായി കഴുകിയ ശേഷം തിളച്ച വെളളത്തിൽ 2,3 മിനിട്ട് വെച്ച ശേഷം തണുത്ത വെളളത്തിൽ ഇട്ട് ഊറ്റി ആവശ്യത്തിന് പച്ചമുളക് ചേര്‍ത്ത് മിക്സിയിൽ അരച്ച് എടുക്കുക…
പാനിൽ എണ്ണ ചൂടായാൽ ജീരകം ഇട്ട് പൊട്ടിക്കുക.. വെളുത്തുള്ളി അരിഞ്ഞത് ഇട്ട് വഴറ്റുക.. സവാള ഇട്ട് ഇളം ബ്രൗൺ നിറമായാൽ അരച്ച തക്കാളിയും ചേര്‍ത്ത് നന്നായി വഴറ്റുക.. മഞ്ഞൾപൊടിയും, അരച്ച പാലകും, പാലും, ഉപ്പ് ചേര്‍ത്ത് നന്നായി യോജിപ്പിച്ച് 5 മിനിട്ട് വേവിക്കുക.. ശേഷം ക്യുബ്സിൽ അരിഞ്ഞ പനീറും ചേര്‍ത്ത് യോജിപ്പിച്ച് 2,3 മിനിട്ട് വേവിച്ച് ഫ്രഷ് ക്രീം ചേര്‍ത്ത് വാങ്ങാം.. ചൂടോടെ ചപ്പാത്തി, നാൻ, പുരിയുടെ കുടെ കഴിക്കാം…

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.