Loader

പനീർ മസാല കറി (Paneer Masala Curry)

By : | 2 Comments | On : December 6, 2016 | Category : Uncategorized


പനീര്‍ മസാല കറി

തയ്യാറാക്കിയത്:-മുനീറ സഹീര്‍

1. പനീര്‍ ( cottage cheese ) – 200 g ( ക്യുബ്സില്‍ കട്ട് ചെയ്യുക )
2. സവാള – 1 വലുത്
3. പച്ചമുളക് – 3 എണ്ണം
4. ഇഞ്ചി – 1 ഇഞ്ച് നീളം
5. വെളുത്തുള്ളി – 4 – 6 അല്ലി
6. തക്കാളി – 1
7. അണ്ടിപരിപ്പ് – 8-10 എണ്ണം (ഇളം ചൂടുവെളളത്തില്‍ കുതിര്‍ത്ത് വെക്കുക )
8. മല്ലിപൊടി – 1 ടിസ്പൂണ്‍
9. മുളക്പൊടി – 1 ടേബിള്‍സ്പൂണ്‍
10. മഞ്ഞള്‍പൊടി – 1 ടിസ്പൂണ്‍
11. ഗരംമസാലപൊടി – 1 ടിസ്പൂണ്‍
12. കസൂരിമേത്തി – 1 ടിസ്പൂണ്‍
13. മല്ലിയില – ആവശ്യത്തിന്
14. ഉപ്പ് – ആവശ്യത്തിന്
15. എണ്ണ – ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം :-

പാനില്‍ കസൂരിമേത്തി ചെറുതായി ചുടാക്കി മാറ്റി വെക്കുക…

അതേ പാനില്‍ എണ്ണ ചൂടാക്കി സവാള അരിഞ്ഞത്, ഇഞ്ചി, വെളുത്തുള്ളി, ഉപ്പ് ഇട്ട് വഴറ്റുക. പാത്രത്തിലേക്ക് മാറ്റി തണുത്താല്‍ മിക്സിയില്‍ അരച്ച് വെക്കുക.

അണ്ടിപരിപ്പും അരച്ചു വെക്കുക.

പാനില്‍ എണ്ണ ഒഴിച്ച് ചൂടായാല്‍ തക്കാളി, പച്ചമുളക് ഇട്ട് വഴറ്റുക… മല്ലിപൊടി, മുളകുപൊടി, മഞ്ഞള്‍പൊടി ഇട്ട് പച്ചമണം മാറുന്നത് വരെ വഴറ്റുക. ( പൊടികള്‍ കരിഞ്ഞു പോവരുത്. സ്വാദ് മാറും. ശ്രദ്ധിക്കുക ) ഇതിലേക്ക് അരച്ച സവാള, ഇഞ്ചി,വെളുത്തുള്ളി പേസ്റ്റ് ഇട്ട് 2,3 മിനിറ്റ് നന്നായി വഴറ്റുക. പനീര്‍ കഷണങ്ങള്‍ ചേര്‍ക്കുക. അരച്ച അണ്ടിപരിപ്പ് പേസ്റ്റും ഗരംമസാലപൊടിയും ആവശ്യത്തിന് ഉപ്പും, വെളളവും ചേര്‍ത്ത് ഇളക്കി കസൂരിമേത്തി കൈകൊണ്ട് ക്രഷ് ചെയ്ത് ഇട്ട് 2,3 മിനിറ്റ് ചെറിയതീയില്‍ വേവിക്കുക… മല്ലിയില ചേര്‍ത്ത് ചൂടോടെ വിളമ്പാം…

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comments (2)

    1. posted by Said Pathaikara on March 18, 2016

      എനിക്കൊന്നും മനസ്സിലായില്ല

        Reply
    2. posted by Rebina Shanu on March 18, 2016

      super

        Reply

    Leave a Reply

    Your email address will not be published.