Loader

പപ്പായ കേസരി (Papaya Kesari)

By : | 0 Comments | On : December 24, 2016 | Category : Uncategorized


പപ്പായ കേസരി

തയ്യാറാക്കിയത്:- ദേവകി അനിൽകുമാർ

റവ – 1 കപ്പ്
പഞ്ചസാര – 2 കപ്പ്
വെള്ളം – 2 കപ്പ്
നെയ്യ് – 1/4 കപ്പ്
അണ്ടിപരിപ്പ് ,കിസ്മിസ്കുറച്ച് വീതം
ഏലക്കാ പൊടിച്ചത്
കുങ്കുമപ്പൂ ആണ് കളറിനു വേണ്ടി ഞാൻ ഉപയോഗിച്ചത് – ഒരു നുള്ള്
പപ്പായ കഷണങ്ങൾ ഒരു കപ്പ് അത് മിക്സിലടിച്ച് പേസ്റ്റാക്കുക ‘
പപ്പായ ചെറിയ കഷണങ്ങളായി മുറിച്ചത് – 1/2 കപ്പ്
റവ നന്നായി വറുത്തെടുക്കുക.ചീനച്ചട്ടിയിൽ നെയ്യൊഴിച്ച് അണ്ടിപരിപ്പ്, കിസ്മിസ് വറുത്തു മാറ്റി വയ്ക്കുക. അതിലേക്ക് വെള്ളം ചേർത്ത് തിളപ്പിക്കുക.വെള്ളം നന്നായി തിളക്കുമ്പോൾ കുങ്കുമപ്പൂ പൊടിച്ചതും പഞ്ചസാരയും ചേർക്കുക. പഞ്ചസാര അലിഞ്ഞാൽ റവ അല്പാപ്പമായി കട്ടപിടിക്കാതെ ഇളക്കി ചേർക്കുക. തീ കുറച്ച് റവ വേവുന്നതു വരെ ഇളക്കുക.അതിലേക്ക് പപ്പായ പേസ്റ്റാക്കിയത് ചേർത്തിളക്കുക. കുറുകി വരുമ്പോൾ നെയ്യ് ചേർത്ത് വീണ്ടുo ഇളക്കി കട്ടിയാവാൻ തുടങ്ങുമ്പോൾ ചെറുതായി മുറിച്ച പപ്പായ പീസസ്, അണ്ടിപരിപ്പ്, കിസ്മിസ് ഏലക്കാപ്പൊടി ചേർത്ത് പാത്രത്തിൽ നിന്നും വിട്ടു വരുന്ന പാകമായാൽ നെയ്യ് പുരട്ടിയ പാത്രത്തിലേക്ക് മാറ്റുക ……

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.