Loader

പപ്പായ അച്ചാർ (Papaya Pickle)

By : | 0 Comments | On : January 3, 2017 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍


പപ്പായ അച്ചാർ (Pappaya Pickle)

തയ്യാറാക്കിയത്:- ദേവകി അനിൽകുമാർ

പപ്പായ ചെറുതായി അരിഞ്ഞത് – 2 കപ്പ്
ഇഞ്ചി നീളത്തിൽ അരിഞ്ഞത് – 2 tsp
പച്ചമുളക് ചെറുതായി അരിഞ്ഞത് – 2 എണ്ണം
മുളകുപൊടി – 2 tbട
കായം പൊടി – 1/4 tsp
ഉലുവാപ്പൊടി – 1/4 tsp
ശർക്കര – ഒരു നുള്ള് (optional)
പുളി – ഒരു ചെറിയ നെല്ലിക്കാ വലുപ്പത്തിൽ
ഉപ്പ് ആവശ്യത്തിന്
നല്ലെണ്ണ – 1/4 കപ്പ്
കടുക് _ 1/4 tsp
വറ്റൽമുളക് – 2
കറിവേപ്പില – 1 തണ്ട്
പാൻ ചൂടക്കി നല്ലെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുക് പൊട്ടിച്ച്
ഇഞ്ചി, പച്ചമുളക് വഴറ്റി അതിലേക്ക് പപ്പായ ചേർത്ത് 5 മിനുട്ട് വഴറ്റി പൊടികളെല്ലാം ചേർത്ത് നല്ലപോലെ മൂപ്പിക്കുക.അതിലേക്ക് പുളി പിഴിഞ്ഞ് ചേർക്കുക. ഒരല്പം വെള്ളവും ,ശർക്കരയും ചേർത്ത് 5 മിനിട്ട് തിളപ്പിച്ച് , കുറുകി എണ്ണതെളിത്തു വരുമ്പോൾ വാങ്ങുക. രുചികരമായ പപ്പായ അച്ചാർ തയ്യാർ…. എല്ലാവരും ഉണ്ടാക്കി നോക്കുമല്ലോ അല്ലേ… 🙂

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.