Loader

പഴം പ്രഥമൻ (Pazham Pradhaman)

By : | 0 Comments | On : August 31, 2016 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍

പഴം പ്രഥമൻ
ഈസ്റ്റേൺ മലയാള പാചകം ഓണ കലവറ 2016 പാചക മത്സരം
മത്സരാർത്ഥി : നിമിഷ വിജേഷ്

ചേരുവകൾ:
നന്നായി പഴുത്ത പഴം – 2-3 എണ്ണം
ശർക്കര – 1/4 കിലോഗ്രാം (ഉരുക്കി വെക്കണം)
1/2 മുറി തേങ്ങയുടെ ഒന്നും രണ്ടും പാൽ എടുത്തു വെക്കണം
തേങ്ങ കൊത്തും വേണം.
നെയ് – ആവശ്യത്തിന്
കശുവണ്ടി – 8 എണ്ണം

തയ്യാറാക്കുന്ന വിധം:
പഴം ചെറു കഷണങ്ങൾ ആക്കി കുറച്ചു വെള്ളം ഒഴിച്ച് വേവിക്കുക
വെന്ത പഴം തവി ഉപയോഗിച്ച് നന്നായി ഉടച്ചു ചേർക്കണം….
വെള്ളം കുറഞ്ഞു വരുമ്പോൾ ശർക്കര പാനി ചേർക്കുക…
എല്ലാം കൂടി നന്നായി കുറുകി വരുമ്പോൾ രണ്ടാം പാൽ ചേർക്കുക
ഇനി അത് കൂടി നന്നായി കുറുക്കി എടുക്കണം….ഇനി നമ്മുടെ ഒന്നാം പാൽ ചേർത്ത് നന്നായി ഇളക്കി മാറ്റി വെക്കുക…
പാനിൽ ഒരു ടീസ്പൂൺ നെയ്യ് ഒഴിച്ച് തേങ്ങ കൊത്ത് , കശുവണ്ടി വറുത്തു ഇതിൽ ചേർക്കുക.. ചൂടോടെ കഴിക്കുക…

(EMPOK #3)

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.