പൈനാപ്പിൾ പുളിശ്ശെരി (Pineapple Curd Curry)
പൈനാപ്പിൾ പുളിശ്ശെരി( Pine Apple Curd Curry)
പൈനാപ്പിൾ പുളിശ്ശെരി ഉണ്ടാക്കിയാലൊ ഇന്ന്.തുടങ്ങാം.
പൈനാപ്പിൾ കഷണങ്ങളാക്കിയത് – 2 റ്റീകപ്പ്
പച്ചമുളക് -5
തേങ്ങ -2 റ്റീകപ്പ്
ജീരകം -3 നുള്ള്
മഞൾപൊടി -1/2 റ്റീസ്പൂൺ
മുളക് പൊടി -1/2 റ്റീസ്പൂൺ
ഉപ്പ്,എണ്ണ ,കടുക് -പാകത്തിനു
കറിവേപ്പില -2 തണ്ട്
വറ്റൽമുളക് -3
ഉലുവാപൊടി – 1/4 റ്റീസ്പൂൺ
കുരുമുളക്പൊടി -3 നുള്ള്
തൈരു – 2 റ്റീകപ്പ്
തേങ്ങ+ ജീരകം+1 നുള്ള് മഞൾപൊടി+3 പച്ചമുളക് ഇത്രെം നല്ല വണ്ണം അരച്ച് എടുക്കുക.
2 പച്ചമുളക് കീറിയത്,പൈനാപ്പിൾ കഷണങ്ങൾ
മഞൾപൊടി,മുളക്പൊടി ഇവ ചേർത്ത് കുറച്ച് വെള്ളവും ചേർത് വേവിക്കാൻ വക്കുക.
കഷണങ്ങൾ നന്നായി വെന്ത് വെള്ളം ഒക്കെ ഏകദെശം വറ്റി വരുമ്പോൾ അരപ്പ് ചേർത്, പാകത്തിനു ഉപ്പും ചേർത് ഇളക്കി അടച്ച് വച്ച് വേവിച്ച് തിള വന്ന ശെഷം തൈരു കട്ടയില്ലാതെ ഉടച്ച് ചേർത് ഇളക്കി തീ ഓഫ് ചെയ്യാം ( തൈരു ചേർത്ത് തിളക്കണ്ട.ഒന്ന് ചെറുതായി ചൂടായാൽ മതി.മീഡിയം പുളിയുള്ള തൈരു ആണു നല്ലത്.
ഉലുവാ പൊടി,കുരുമുളക് പൊടി ഇവ മേലെ തൂകാം.
ഇനി പാനിൽ കുറച്ച് എണ്ണ ചൂടാക്കി കടുക്,വറ്റൽ മുളക്, കറിവേപ്പില ഇവ താളിച്ച് കറിയിലെക്ക് ചേർത്ത് ഇളക്കി ഉപയോഗിക്കാം.താളിക്കുമ്പോൾ ലേശം ഉലുവ കൂടെ വേണെൽ
ചേർക്കാം .
മധുരം വേണമെന്ന് ഉണ്ടെങ്കിൽ കുറച്ച് പഞ്ചസാര കൂടെ ചേർക്കാവുന്നതാണു.
അപ്പൊ പൈനാപ്പിൾ പുളിശ്ശെരി തയ്യാർ ,എല്ലാരും ഉണ്ടാക്കി നോക്കുമല്ലൊ.
By:- Lakshmi Prasanth
https://www.malayalapachakam.com/recipe/pine-apple-curd-curry/
posted by Nafiya Riyaz on February 1, 2016
Njanundaki adipoli
posted by Remya Kallu on January 30, 2016
Good.
posted by Thulsi G Thulsi on January 30, 2016
Very nice
posted by Diana William on January 30, 2016
So tasty nd nice !!!!
posted by Soumya Sathish on January 30, 2016
Super kariyalle..!!!
posted by Mohammedkutty Kutty on January 30, 2016
Super
posted by Jwala Anilkumar on January 29, 2016
Nice
posted by Bency Frijo on January 29, 2016
Super
posted by Kala Remesh on January 29, 2016
Munchattiyil vackanam ennale kooduthal testa
posted by Karthiayini Poozhikunnath on January 29, 2016
Nice.
posted by Dency Munna on January 29, 2016
My favourate
posted by Johnson Kaladivila on January 29, 2016
Very tasty
posted by Shibu Kr on January 29, 2016
Kollaam
posted by Reshmi Dev on January 29, 2016
Thank you Lekshmi [email protected] pachakam
posted by Usha Balachandran on January 29, 2016
Njan eppolum undakarund very tasty
posted by Rajitha Arun on January 29, 2016
Lovely
posted by Mani Guruvayoor on January 29, 2016
ഞാനിത് കഴിച്ചിട്ടുണ്ട് ഏതോ …ഒരു കല്യാണത്തിന് ( ക്ഷണിച്ച കല്യാണം 😛 ) . കഴിച്ചതിൽ പിന്നെ പൈനാപ്പിൾ കറിയിലാണ് പൈനാപ്പിൾ എത്ര വലിയവനാണെന്നുള്ള ആ .. സത്യം ഞാൻ തിരിച്ചറിഞ്ഞത് .
posted by Geetha Hari on January 29, 2016
Wow ?
posted by Malathy Unni on January 29, 2016
Nice
posted by Ninu Sani on January 29, 2016
Naavil kothiyoorunnud
posted by Aswathy Mg on January 29, 2016
Nice