അനാർ കേക്ക് (Pomegranate Cake)
അനാര്‍ കേക്ക്
തയ്യാറാക്കിയത് :-സമീറ ഷകീര്‍
ചേരുവകള്‍
അനാര്‍ :1
മുട്ട :4
പഞ്ചസാര :3/4(Cup)
ഓയില്‍ :3/4(Cup)
മൈദ :1(Cup)
ബേക്കിങ്‌പൗഡര്‍ :1tsp
ഉപ്പ് :(1നുള്ള് )
തയ്യാറാകുന്ന വിധം
മുട്ടയും പഞ്ചസാരയും ഓയിലും തൊലികളെന്നുവെച്ച അനാരുംകൂടി മിക്സിയില്‍ 5(മിനിറ്റ് )അടിക്കുക അതിനു ശേഷം ഒരു പാത്രത്തില്‍ മൈദയും ബേക്കിങ്‌പൗഡറും ഉപ്പുംകൂടി അരിച്ചുവെക്കുക അതിനു ശേഷം മിക്സിയിലുള്ള കൂട്ട് അരിച്ചുവെച്ച മൈദയിലേക്ക് ഒഴിച്ച് എല്ലാംകൂടി മിക്സ് ചെയ്ത് ഒരു പാനില്‍ കുറച്ചു നെയ്യ് തടവി അതിലേക്ക് ഒഴിച്ചു ചെറിയ തീയില്‍ വേവിച്ചെടുക്കാം
നല്ല ടേസ്റ്റുള്ള അനാര്‍ കേക്ക് റെഡിയായി