Loader

പൂരി (Poori)

By : | 2 Comments | On : April 16, 2017 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍

പൂരി

തയ്യാറാക്കിയത്:-ഷർന ലത്തീഫ്

പലർക്കും ഉള്ള ഒരു പ്രശ്നമാണ് പൂരി ഉണ്ടാക്കുമ്പോൾ പൊങ്ങി വരാത്തത് .പക്ഷെ ഒന്ന് മനസ്സ് വച്ചാൽ നമുക്കും റെസ്റ്റോറന്റിലെ പോലെ നല്ല ഫ്ലഫി ആയ പൂരി ഉണ്ടാക്കാൻ സാധിക്കും ..ആദ്യമൊന്നും എനിക്കും ശെരിക്കു ഉണ്ടാക്കാൻ അറിയില്ലായിരുന്നു …തോല്ക്കാൻ എനിക്ക് മനസ്സില്ല എന്ന് വിചാരിച് രണ്ടുമൂന്നു ടിപ്സ് ഉപയോഗിച്ച് പൂരി ഉണ്ടാക്കാൻ തുടങ്ങി …അറിയാത്തവർക്ക് വേണ്ടി ആ ടിപ്സ് ഇതാ ….നല്ല പൂരി ഉണ്ടാക്കി എല്ലാവരെയും ഞെട്ടിക്കൂ ……

ആട്ട മാവ് – 2 കപ്പ്‌
ഓയിൽ – 1 ടേബിൾ സ്പൂണ്‍
പാൽ – 2 ടേബിൾ സ്പൂണ്‍
ഉപ്പു
വെള്ളം
ആദ്യം ആട്ട മാവിൽ ഓയിൽ പാൽ ഉപ്പു ചേർത്ത് നന്നായി യോജിപ്പിക്കുക .അതിനു ശേഷം കുറേശെ വെള്ളം ഒഴിച് നന്നായി കുഴക്കുക .കുറച് കട്ടിയുള്ള മാവaയിരിക്കണം….വെള്ളം കൂടി പോകരുത് .നന്നായി അയച്ച ശേഷം ഒരു ബോൾ പോലെയാക്കി മുകളിൽ ഇത്തിരി ഓയിൽ തടവി 20 മിനിറ്റ് അടച്ചു വെക്കണം .അതിനു ശേഷം ചെറിയ ബോൾ പോലെയാക്കി പ്രസ്‌ ചെയ്‌തോ ,പരതിയെടുതോ ചൂടായ ഓയിലിൽ വറുത്തെടുക്കുക ..പരതുമ്പോൾ പൊടി ഉപയോഗിക്കാൻ പാടില്ല …ഓയിൽ വേണം ഉപയോഗിക്കാൻ.( ചൂടോടെ കഴിക്കാനാണെങ്കിൽ പൂരി മാവിൽ
ഇത്തിരി റവ ചേർക്കുന്നത് നല്ലതാണു. പക്ഷേ തണുത്തു കഴിയുമ്പോൾ ഹാർഡ് ആവും )
പിന്നെ ഇതൊരു പതിവാക്കണ്ട കേട്ടോ ..oily ഫുഡ്‌ ആണ് .വല്ലപ്പോഴും മതി ….

താങ്ക് uu

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comments (2)

    1. posted by Sreedevimol Sree on April 15, 2017

      Umm., njanum ee karyathil tholvi ettuvaneethanu.. Cheyth nokkatte

        Reply
    2. posted by Usha Kurup on April 15, 2017

      Nice one thanku ?

        Reply

    Leave a Reply

    Your email address will not be published.