Loader

ഉരുളകിഴങ്ങ് മസാല (Potato Masala)

By : | 1 Comment | On : December 7, 2016 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍


ഉരുളകിഴങ്ങ് മസാല :-
***************

തയ്യാറാക്കിയത്:-മുനീറ സഹീർ

ഉരുളകിഴങ്ങ് – 1/2 കിലോ
തക്കാളി – 2
വറ്റൽമുളക് – 5 – 6 എണ്ണം
കറിവേപ്പില – 2 തണ്ട്
ജിരകം – 1 ടിസ്പൂൺ
മുളക്പൊടി – 1 ടിസ്പൂൺ
പച്ചമുളക് – 3 എണ്ണം
മല്ലിയില – 1 പിടി
ഉപ്പ് – ആവശ്യത്തിന്
എണ്ണ – ആവശ്യത്തിന്

ഉരുളകിഴങ്ങ് തൊലി കളഞ്ഞ് കഴുകി പുഴുങ്ങി നന്നായി ഉടച്ച് വെക്കുക…

പാനിൽ എണ്ണ ചൂടാക്കി ജിരകം, വറ്റൽമുളക്, കറിവേപ്പില ഇട്ട് മൂപ്പിക്കുക… മുളക്പൊടി, ഉപ്പ് ഇട്ട് വഴറ്റുക… തക്കാളി കഷ്ണങ്ങളാക്കിയതും ചേര്‍ത്ത് വെളളം വറ്റി മസാല ഡ്രൈ ആക്കുന്നത് വരെ നന്നായി വഴറ്റുക… ശേഷം മല്ലിയിലയും, പച്ചമുളക് അരിഞ്ഞതും ഉടച്ച് വെച്ച ഉരുളകിഴങ്ങും, ചേര്‍ത്ത് നന്നായി യോജിപ്പിച്ച് ചെറിയ തീയിൽ 2 മിനിറ്റ് ദമ്മിൽ വെക്കുക… പാത്രത്തിലേക്ക് മാറ്റി വിളമ്പാം…

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comment (1)

    1. posted by Amina Iqbal on March 24, 2016

      Riyananoop

        Reply

    Leave a Reply

    Your email address will not be published.