Loader

ചെമ്മീൻ ബിരിയാണി (Prawn Biriyani)

By : | 1 Comment | On : May 22, 2017 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍

ചെമ്മീൻ ബിരിയാണി

തയ്യാറാക്കിയത്:- സബി സാബിറ

എൻെ വക ഒരു ചെമ്മീൻ ബിരിയാണി ആവാല്ലേ ..

ഒരു പാത്രത്തിൽ മൂന്ന് ടേബിൾ സ്പൂൺ ഓയിലൊഴിച്ചു ഒരു കിലോ ബിരിയാണി അരി വറുത്തു ആവശ്യത്തിന് ചൂട് വെള്ളമൊഴിച്ചു ചോറുണ്ടാക്കി മാറ്റി വെക്കുക ..അര കിലോ ചെമ്മീൻ വൃത്തിയാക്കി അര ടീസ്പൂൺ മഞ്ഞൾ , രണ്ട് ടേബിൾ സ്പൂൺ മുളക് പൊടി , ഉപ്പ് എന്നിവ പുരട്ടി എണ്ണയിൽ വറുത്തെടുക്കുക ..വേറൊരു പാത്രത്തിൽ ഒരു ടേബിൾ സ്പൂൺ എണ്ണയൊഴിച്ചു മൂന്ന് വലിയ ഉള്ളി മുറിച്ചത് ഉപ്പ് ചേർത്ത് ബ്രൗൺ കളർ ആകുന്നത് വരെ വഴറ്റി , ഇതിലേക്കു ഒരു ടേബിൾ സ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് പത്ത് പച്ചമുളക് പേസ്റ്റാക്കിയത് എന്നിവ ചേർത്ത് പച്ചമണം മാറുമ്പോൾ രണ്ട്‌ വലിയ തക്കാളി അരിഞ്ഞതിട്ട് എണ്ണ തെളിയുന്നത് വരെ വഴറ്റുക .ഇനി ഇതിലേക്കു കാൽ ടീസ്പൂൺ മഞ്ഞൾ പൊടിയും അര ടീസ്പൂൺ ഗരം മസാലയും ചേർത്ത് അൽപ സമയം ഇളക്കി വറുത്തു വെച്ച ചെമ്മീൻ ചേർത്ത യോജിപ്പിച്ചു 4 – 5 മിനുട്ട് ചൂടാക്കുക..ഈ മസാല ചോറിൽ മിക്സ് ചെയ്ത് മല്ലിയില വിതറി അടച്ചു വെച്ച് 5 മിനുട്ട് ചെറുതീയിൽ വെക്കുക..

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comment (1)

    1. posted by Mohammedkutty Kutty on May 19, 2017

      സൂപ്പർ

        Reply

    Leave a Reply

    Your email address will not be published.