Loader

ചെമ്മീൻ ഉന്നക്കായ (Prawn Unnakkaya)

By : | 0 Comments | On : December 17, 2016 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍

ചെമ്മീൻ ഉന്നക്കായ

തയ്യാറാക്കിയത്:- സെമി സത്താർ

ഹായ് കൂട്ടുകാരേ….. ഞാൻ ഇന്ന് ഇവിടെ ഒരു എരിവുള്ള ചെമ്മീൻ ഉന്നക്കായയുമായാണ് വന്നിരിക്കുന്നത്. എല്ലാർക്കും ഇത് ഇഷ്ടമാവും എന്ന പ്രതീക്ഷയോടെ:

ചെമ്മീൻ – 1 Kg
കുരുമുളക്, മഞ്ഞൾ, ഉപ്പ്, ഒരു സവോള പൊടിയായി അരിഞ്ഞതും ചേർത്ത് ഒരു മണികൂർ വെക്കുക.
പുഴുങ്ങലരി – 1 cup.
ജീരകശാല അരി -3/4 കപ്പ്
തേങ്ങ – 1 മുറി
സവോള – 1
പച്ചമുളക് – 2
ഇഞ്ചി – ചെറിയ കഷ്ണം
കറിവേപ്പില – 2 തണ്ട് ,ഉപ്പ്
അരി കുതിർത്ത ശേഷം ബാക്കി ചേരുവകൾ ചേർത്ത് അരച്ചെടുക്കുക.മാവ് വെളളമയമുണ്ടെങ്കിൽ ഒന്നു പുഴുങ്ങണം.എന്നിട്ട് കൈ കൊണ്ട് പരത്തി അകത്ത് ചെമ്മീൻ പുരട്ടി വെച്ചത് വെച്ച് ഉന്നക്കായ് ഷേപ്പിൽ ഉരുട്ടി ആവിയിൽ വേവിച്ചെടുക്കണം. ഇനി കുറച്ച് മുളക്, മഞ്ഞൾ, കോൺഫ്ളവർ, ഉപ്പ് കറിവേപ്പ്, രണ്ട് അല്ലി വെളുത്തുള്ളി ചതച്ചത് ചേർത്ത് നന്നായി കലക്കിയതിൽ അപ്പo മുക്കി ചൂടായ എണ്ണയിൽ പൊരിച്ചെടുക്കുക. by semi Sathar….

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.