Loader

മത്തങ്ങ ചൗവരി പായസം (Pumpkin Sago Payasam)

By : | 1 Comment | On : September 10, 2016 | Category : Uncategorized

മത്തങ്ങ ചൗവരി പായസം
=========================

ഈസ്റ്റേണ്‍ മലയാള പാചകം ഓണക്കലവറ 2016 പാചക മത്സരം
മത്സരാര്‍ത്ഥി: മുനീറ സഹീര്‍

മധുരമൂറുന്ന പായസം ഇല്ലാതെ എന്ത് ഓണം അല്ലെ… ഞാന്‍ ഇവിടെ തയ്യാറാക്കുന്നത് മത്തങ്ങ ചൗവരി പായസമാണ്… എന്നാല്‍ തുടങ്ങാം അല്ലെ…

ചേരുവകള്‍ :

വിളഞ്ഞ മത്തങ്ങ ചുരണ്ടിയത് – 2 കപ്പ്
പാല്‍- 1 ലിറ്റര്‍
ചൗവരി – 3 ടേബിള്‍സ്പൂണ്‍
പഞ്ചസാര – 1/2 കപ്പ് (മധുരത്തിന് അനുസരിച്ച് കുടുകയോ കുറയ്ക്കുകയൊ ചെയ്യാം )
മില്‍ക്ക് മെയ്ഡ് – 1/2 ടിന്‍
നെയ്യ് – 3 ടേബിള്‍സ്പൂണ്‍
ഏലയ്ക്ക – 4 എണ്ണം
ബദാം – 10 -15 ( നുറുക്കിയത് )
കിസ്മിസ് – ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം :

അടി കട്ടിയുളള പാത്രത്തില്‍ നെയ്യ് ഒഴിച്ച് ചൂടായാല്‍ മത്തങ്ങ ഇട്ട് നന്നായി വരട്ടുക… ശേഷം പകുതി പാല്‍ ചേര്‍ത്ത് വേവിക്കുക… മത്തങ്ങ വേവറാക്കുമ്പോള്‍ ചൗവരിയും ബാക്കിയുള്ള പാലും, അര കപ്പ് വെളളവും ചേര്‍ത്ത് വേവിക്കുക … എല്ലാം വെന്തു കുറുകി വരുമ്പോള്‍ മില്‍ക്ക് മെയ്ഡ്, ആവശൃത്തിന് പഞ്ചസാരയും ചേര്‍ക്കുക… നന്നായി ഇളക്കി പായസ പരുവമാക്കുമ്പോള്‍, ഏലയ്ക്ക പൊടിയും ചേര്‍ത്ത് ഇറക്കാം… നെയ്യില്‍ ബദാം, കിസ്മിസ് വറുത്തിടുക… രുചികരമായ മത്തങ്ങ ചൗവരി പായസം തയ്യാര്‍.

(EMPOK #43)

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comment (1)

    1. posted by Fathima Fathi on September 8, 2016

      adipoli

        Reply

    Leave a Reply

    Your email address will not be published.