Loader

പച്ചക്കായ മസാല (Raw Banana Masala)

By : | 1 Comment | On : December 3, 2016 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍


പച്ചക്കായ മസാല :

തയ്യാറാക്കിയത്:- മുനീറ സഹീര്‍

1. പച്ചക്കായ – 2 എണ്ണം
2. മഞ്ഞള്‍പൊടി – 1 ടിസ്പൂണ്‍
3. മുളക്പൊടി – 1 ടേബിള്‍സ്പൂണ്‍
4. വെളുത്തുള്ളി പേസ്റ്റ് – 1 ടേബിള്‍സ്പൂണ്‍
5. ഇഞ്ചി പേസ്റ്റ് – 2 ടേബിള്‍സ്പൂണ്‍
6. സവാള – 1 വലുത്
7. തക്കാളി – 1
8. മല്ലിപൊടി – 1ടിസ്പൂണ്‍
9. കട്ടിയായ പുള്ളിവെള്ളം – 2 ടിസ്പൂണ്‍
10. ഉലുവ – 1 നുള്ള്
11. പെരുജീരകം – 1 നുള്ള്
12. കറിവേപ്പില – ആവശ്യത്തിന്
13. എണ്ണ – ആവശ്യത്തിന്
14. ഉപ്പ് – ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം :-

പച്ചക്കായ തൊലി കളഞ്ഞ് കഴുകി വട്ടത്തില്‍ അരിയുക…ശേഷം കുറച്ച് മഞ്ഞള്‍പൊടി, ആവശ്യത്തിന് മുളകുപൊടി, ഉപ്പ്, 2 ടിസ്പൂണ്‍ ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് പുരട്ടിയതിന് ശേഷം പാനില്‍ കുറച്ച് എണ്ണ ചുടാക്കി വറുക്കുക ( ഇങ്ങിനെ വറുത്തിട്ട് തിന്നുവാനും ടേസ്റ്റ് യാണ് )… അതില്‍ കുറച്ച് വെള്ളം തളിച്ച് പാത്രം അടച്ചു ചെറിയ തീ യില്‍ വേവിക്കുക…

വെറെ ഒരു പാനില്‍ എണ്ണ ചൂടാക്കി ഉലുവ, പെരുജീരകം ഇട്ട് മൂപ്പിക്കുക… കറിവേപ്പില, ബാക്കിയുള്ള ഇഞ്ചി,വെളുത്തുളളി പേസ്റ്റും, സവാള അരിഞ്ഞതും ഇട്ട് വഴറ്റുക… തക്കാളി കഷ്ണങ്ങള്‍ ചേര്‍ക്കുക…യഥാക്രമം ബാക്കിയുള്ള മഞ്ഞള്‍പൊടി, മുളകുപൊടി, മല്ലിപൊടി, ഇട്ട് നന്നായി വഴറ്റുക…ആവശ്യത്തിന് ഉപ്പും, 1/2 കപ്പ് വെള്ളം ചേര്‍ത്ത് വേവിക്കുക… തക്കാളി ഒക്കെ വെന്ത് വെളളം കുറുകി വരുമ്പോള്‍ വറുത്ത കായയും, പുളളിവെളളവും ചേര്‍ത്ത് യോജിപ്പിച്ച് 2, 3 മിനിറ്റ് ചെറിയ തീ യില്‍ വേവിക്കുക… പാത്രത്തിലേക്ക് മാറ്റി ചുടോടെ വിളമ്പാം…

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comment (1)

    1. posted by Dev Raj on March 9, 2016

      Nice….

        Reply

    Leave a Reply

    Your email address will not be published.