കായ ചേന എരിശ്ശേരി (Raw Banana Yam Erissery)
കായ ചേന എരിശ്ശേരി
ഈസ്റ്റേണ്‍- മലയാള പാചകം ഓണകലവറ പാചക മത്സരം 2016
മത്സരാര്‍ത്ഥി: ഫബീന റഷീദ്
********
ഓണ വിഭവങളില്‍ മുമ്പനാണ് എരിശ്ശേരി. രുചികരമായ ഈ തൊടുകറി പല തരത്തിലും ഉണ്ടാക്കാം. .നമുക്കിവിടെ പച്ചക്കായയും ചേനയും കൊണ്ടൊരു എരിശ്ശേരി തയ്യാറാക്കാം….
കായ കഷ്ണങളാക്കിയത്. ..ഒരു കപ്പ്
ചേന കഷ്ണങളാക്കിയത്. ..ഒരു കപ്പ്
തേങ്ങ ചിരവിയത്. ..ഒന്നര കപ്പ്
മഞള്‍ പൊടി….അര ടീസ്പൂണ്‍
മുളകുപൊടി. ..ഒരു സ്പൂണ്‍
ഉപ്പ് .. പാകത്തിന്
നല്ല ജീരകം. ..അര ടീസ്പൂണ്‍
കുരുമുളക്. ..ഒരു സ്പൂണ്‍
വെളിച്ചെണ്ണ …3 ടീസ്പൂണ്‍
കടുക് ..അര ടീസ്പൂണ്‍
വറ്റല്‍ മുളക്…രണ്ട്
കറിവേപ്പില രണ്ട് തണ്ട്
***
കായ ചേന കഷ്ണങളില്‍ മഞള്‍പൊടി, മുളകുപൊടി എന്നിവ ചേര്‍ത്ത് വേവിക്കുക. വെന്തതിനു ശേഷം സ്പൂണ് കൊണ്ട് ഉടക്കുക..ഒരു കപ്പ് തേങ്ങ ചിരകിയതും ജീരകവും കുരുമുളകും തരുതരുപ്പായി അരച്ചത് കഷ്ണങളില്‍ ചേര്‍ത്ത് തിളപ്പിക്കുക. എണ്ണ ചൂടാക്കി കടുക്, കറിവേപ്പില, വറ്റല്‍ മുളക് മൂപ്പിക്കുക..അതിലേക്ക് അര കപ്പ് തേങ്ങ ചിരകിയത് ഇട്ടു ഗോള്‍ഡന്‍ ബ്രൊണ്‍ നിറം ആകുന്ന വരെ ഇളക്കി വെന്ത് കുറുകിയ കറിയില്‍ ചേര്‍ത്ത് ഇളക്കുക. . രുചികരുചി എരിശ്ശേരി റെഡി. ..
******
കായ തോലോടെ അരിഞ്ഞെടുക്കാം….
തേങ്ങ വറുത്ത് ഇടുന്നത് കറിക്ക് നല്ല രുചിയും മണവും നല്‍കും. .പക്ഷേ പാകം തെറ്റാതെ നോക്കണേ. ..എല്ലാവര്‍ക്കും ഒരായിരം ഓണാശംസകള്‍. …??????
(EMPOK #48)