Loader

പച്ചമാങ്ങ ബോയിൽ റൈസ് (Raw Mango Boiled Rice)

By : | 3 Comments | On : December 1, 2016 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍


പച്ചമാങ്ങ ബോയില്‍ റൈസ്

തയ്യാറാക്കിയത്:- മുനീറ സഹീര്‍

ഇന്നലത്തെ ചോറ് ബാക്കി ഉണ്ടെങ്കില്‍ എള്ളുപ്പം തയ്യാറാക്കാവുന്ന റെസ്സിപ്പിയാണ്…

1. വേവിച്ച ചോറ് – 2 cup
2. സവാള – 1( ചെറുതായി അരിഞ്ഞത് )
3. പച്ചമുളക് – 3 ( ചെറുതായി അരിഞ്ഞത് )
4. പച്ചമാങ്ങ – 1
5. കടുക് -1 ടിസ്പൂണ്‍
6. കായപ്പൊടി -1 നുള്ള്
7. മഞ്ഞള്‍പൊടി – 1 / 2 ടിസ്പൂണ്‍
8. കറിവേപ്പില -2 തണ്ട്
9. എണ്ണ -ആവശ്യത്തിന്
10. ഉപ്പ് -ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം :-

പാന്‍ അടുപ്പത്ത് വെച്ച് ചുടാക്കുബോള്‍ എണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക… കായപൊടി ഇടുക… അതില്‍ കറിവേപ്പില, സവാള , പച്ചമുളക് അരിഞ്ഞതും ചേര്‍ത്ത് നന്നായി വഴറ്റുക… സവാള ഒന്ന് വാടിയാല്‍ അരിഞ്ഞ പച്ചമാങ്ങ കഷണങ്ങള്‍ ചേര്‍ക്കുക… മാങ്ങ ഒന്നു ഉടഞ്ഞാല്‍ വേവിച്ച ചോറും ആവശൃത്തിന് ഉപ്പും ചേര്‍ത്ത് ഇളക്കി 2,3 മിനിറ്റ് ചെറിയ തീ യില്‍ വേവിക്കുക… പാത്രത്തിലേക്ക് മാറ്റി ചുടോടെ വിളമ്പാം…

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comments (3)

    1. posted by Abdul Salam on March 6, 2016

      Nice idea

        Reply
    2. posted by Hitha Narayanan on March 5, 2016

      Super…

        Reply
    3. posted by Salih Vk on March 5, 2016

      Adipoli

        Reply

    Leave a Reply

    Your email address will not be published.