Loader

കോഴിനിറച്ചത്‌

By : | 0 Comments | On : April 2, 2016 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍


കോഴിനിറച്ചത്‌:-

തയ്യാറാക്കിയത്‌: നാസി ഷാഹുൽ
ചിത്രം പകർത്തിയത്‌: ഷാഹുൽ അത്തിക്കാടൻ

മലബാർ തീൻ മേശകളിൽ കണ്ട്‌ വരുന്ന രുചിയേറും ചിക്കൻ വിഭങ്ങളിൽ ഒരിനമാണ്‌ കോഴി നിറച്ചത്‌.നിങ്ങളിൽ അറിയാത്തവർക്കായി

തയ്യാറാക്കുന്ന വിധം ഞാൻ ഇവിടെ പരിചയപ്പെടുത്തട്ടെ!!

ആവശ്യമായവ:1.കോഴി – 1 ( 500ഗ്രാം കഷ്ണമാക്കാതെ മുഴുവനായി കഴുകി വൃത്തിയാക്കിയത്‌.)2.മുളക്‌ പൊടി -ആവശ്യത്തിന്‌3.മഞ്ഞൾ പൊടി – 1/2 ടീസ്‌പൂൺ4.പെരുംഞ്ചീരകപൊടി -1 ടീസ്‌പൂൺ5.ചെറുനാരങ്ങ നീര്‌ -ഒരെണ്ണം6.വെളുത്തുള്ളി ഇഞ്ച്‌ പേസ്റ്റ്‌ -2ടീസ്‌പൂൺ7.ഉപ്പ്‌ -ആവശ്യത്തിന്‌[ 2 മുതൽ 7 വരെയുള്ളവ കോഴിയുടെ പുറം വശങ്ങളിൽ മുഴുവനായി പുരട്ടുക.]നിറയ്ക്കാൻ ആവശ്യമായവ:1.വേവിച്ച കോഴിമുട്ട -1 or 22.സവാള – വലുത്‌ 4 എണ്ണം3.വെളുത്തുള്ളി -10 or 12 അല്ലി4.ഇഞ്ചി -1കഷ്ണം5.പച്ചമുളക്‌ -3എണ്ണം6.തക്കാളി -2എണ്ണം7.മുളക്‌ പൊടി -1ടീസ്‌പൂൺ8.മഞ്ഞൾ പൊടി -1/2 ” “9.മല്ലിപൊടി -1/2 ” “10.പെരുംഞ്ചീരകം-1 ” “11.ഗരം മസാല -1/2 ” “12.കുരുമുളക്‌ പൊടി -1/2 ” “13.മല്ലിയില, പുതിയിനയില, വേപ്പില -ആവശ്യത്തിന്‌14.ഓയിൽ അല്ലെങ്കിൽ നെയ്യ്‌ -ആവശ്യത്തിന്‌15.ഉപ്പ്‌ – ആവശ്യത്തിന്‌

തയ്യാറാക്കുന്ന വിധം:

ആദ്യമായ്‌ ഒരു പാത്രത്തിൽ എണ്ണ ചൂടാക്കി അതിലേക്ക്‌ സവാള ഇടുക.ശേഷം വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക്‌ ചതച്ചത്‌ ചേർക്കുക.ശേഷം തക്കാളി , മല്ലിയില, പുതിയിനയില, വേപ്പില എന്നിവ ചേർക്കുക.ശേഷം 7മുതൽ 12 വരെയുള്ള മസാല പൊടികൾ ചേർക്കുക.പാകമായതിനു ശേഷം ഇറക്കി വെക്കുക.പിന്നീട്‌ ഉണ്ടാക്കി വെച്ച മസാല രണ്ടു ഭാഗമാക്കി വെക്കുക.കുറച്ച്‌ ചിക്കന്റെ ഉള്ളിൽ നിറയ്ക്കാനും ബാക്കി കറിയാക്കാൻ വേണ്ടതുമാണ്‌.മാറ്റി വെച്ച ചിക്കന്റെ ഉൾ ഭാഗത്ത്‌ അൽപം ഉള്ളി മാസാലയും വേവിച്ച മുട്ടയും നിറയ്ക്കുക.അതിനു ശേഷം നിറച്ച ഭാഗം തുന്നിക്കെട്ടുകയോ ചിക്കന്റെ കാലുകൾ കുറുകേ ചേർത്തുവെച്ച്‌ നൂൽ കൊണ്ട്‌ കെട്ടുകയോ ചെയ്യുക.ചിക്കൻ ആവികയറ്റുകയാണ്‌വേണ്ടത്‌.അതിനാവശ്യമായ പാത്രത്തിൽ വെച്ച്‌ വാഴയിലയിൽ വെച്ചോ ഫോയിൽ പേപ്പറിലൊ വെച്ച്‌ 15 മിനുട്ട്‌ ആവി കയറ്റുക.തുടർന്ന് ഒരു പാത്രത്തിൽ എണ്ണ ചൂടാക്കി അതിലേക്ക്‌ ആവി കയറ്റിയ ചിക്കനിട്ട്‌ നന്നായി വറുത്തെടുക്കുക.ശേഷം മറ്റൊരു പാത്രം ചൂടാക്കി മാറ്റി വെച്ച ഉള്ളി മസാലയും വറുത്ത്‌ വെച്ച ചിക്കനും ഇട്ട്‌ അതിലേക്ക്‌ ആവശ്യമായ വെള്ളവും ഒഴിച്ച്‌ 10 or 15മിനുട്ട്‌ അടച്ചു വെച്ച്‌ വേവിക്കുക.മസാല വറ്റിയ രീതിയിലാക്കിയെടുക്കണം.ഇനി ചൂടോടെ പാത്രത്തിൽ വിളമ്പാം.ചൂടുള്ള ചപ്പാത്തിയുടെ കൂടെയോ നെയ്ചോറിന്റെ കൂടെയോ കഴിക്കാം.

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.