സ്വീറ്റ് ക്രീം ബൺ (Sweet Cream Bun)
സ്വീറ്റ് ക്രീം ബണ്‍
തയ്യാറാക്കിയത്:- അബീ അമീ
രണ്ട് കപ്പ് മൈദാ, 1 ചെറിയ സ്പൂണ്‍ ഈസ്റ്, 1 സ്പൂണ്‍ പഞ്ചസാര , കുറച്ച് ഉപ്പ് , അര കപ്പ് വെള്ളം, 2 വലിയ സ്പൂണ്‍ പാല്‍ , കുറച്ച്ബട്ടര്‍ എന്നിവയിട്ട് 10 മിനിറ്റ് കുഴക്കുക .( ചപ്പാത്തി പരുവത്തില്‍)
അടച്ചു 1 മണിക്കൂര്‍ പൊങ്ങാന്‍ വെക്കുക .
ശേഷം ഉരുളകളാക്കി ഒന്നമര്‍ത്തി , കുറച്ച് അകലത്തില്‍ ഒര് എണ്ണ തേച്ച ട്രെയില്‍ 20 മിനിറ്റ് വീണ്ടും പൊങ്ങാന്‍ വെക്കുക .
എണ്ണ ചൂടാക്കി ഓരോന്നായി ചെറിയ തീയില്‍ പൊരിച്ചെടുക്കുക .ചൂടാറിയതിനു ശേഷം ബട്ടര്‍ ക്രീം തേക്കുക. നടുവില്‍ ചെറുതായി കീറി ക്രീം തേച്ചു കൊടുക്കാം. 300 ഗ്രാം ബട്ടറും, മുക്കാല്‍ കപ് പൊടിച്ച പഞ്ചസാരയും , വളരെ കുറച്ച് പാലും , ചേര്‍ത്തു നല്ലതുപോലെ ബീറ്റ് ചെയ്‌തു ബട്ടര്‍ ക്രീം തയ്യാര്‍ ആക്കാം..