Loader

ഗോതമ്പ് നുറുക്ക് ഉപ്പ്മാവും,പഴം പുഴുങ്ങിയതും

By : | 0 Comments | On : November 7, 2016 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍

ഇന്നത്തെ എന്റെ ബ്രേക്ഫാസ്ററ് ഗോതമ്പ് നുറുക്ക് ഉപ്പ്മാവും,പഴം പുഴുങ്ങിയതും ആണ്……വളരെ ഹെല്‍ത്തിയാണ്,ടേസ്ററിയാണ്…..എല്ലാവരും ട്രൈ ചെയ്യണേ……
തയ്യാറാക്കിയത്:- നേഹ മോള്‍

ചേരുവകള്‍
***********
ഗോതമ്പ് നുറുക്ക്-250ഗ്രാം
സവാള-2എണ്ണം
ഇഞ്ചി-ചെറിയ കഷ്ണം
പച്ചമുളക്-5എണ്ണം
കാരറ്റ്-1എണ്ണം
മുരിങ്ങയില-കുറച്ച്
വെളിച്ചെണ്ണ-5ടീ
കടുക്-1ടീ
കടലപരിപ്പ്-2ടീ
ഉണക്കമുളക്-3എണ്ണം
കറിവേപ്പില-2തണ്ട്
ഉപ്പ്-ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം
*******************
ഗോതമ്പ് നുറുക്ക് നല്ലതു പോലെ കഴുകി,അഞ്ച് മണിക്കൂര്‍ കുതിര്‍ത്ത് വെക്കുക…..പിന്നീട് വെള്ളം വാര്‍ന്നു പോകാന്‍ വെക്കുക…

സവാള,പച്ചമുളക്,ഇഞ്ചി ചെറുതാക്കി അരിഞ്ഞ് വെക്കുക..

കാരറ്റ് ഗ്രേറ്റ് ചെയ്ത് വെക്കുക…

ചീനചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ കടുക്,കടലപരിപ്പ് ,ഉണക്കമുളക് ചേര്‍ത്ത് മൂപ്പിക്കുക…..

ഇതിലേക്ക് അരിഞ്ഞ് വെച്ച കൂട്ടും,വേപ്പിലയും ചേര്‍ത്ത് വഴറ്റുക…

വഴന്ന് വരുന്ന കൂട്ടിലേക്ക്,ഗോതമ്പ് നുറുക്കും,ഉപ്പും ചേര്‍ത്ത് ഇളക്കി യോജിപ്പിക്കുക…..

കൈ കൊണ്ട് കുറച്ച് വെള്ളം തെളിച്ച് കൊടുത്ത്,കുറഞ്ഞ തീയില്‍ ആക്കി മൂടി വെച്ച് വേവിക്കുക…

വെന്ത് വരുന്ന നുറുക്കിലേക്ക് കാരറ്റും,മുരിങ്ങയിലയും ചേര്‍ത്ത് അഞ്ച് മിനിറ്റ് കൂടി മൂടി വെച്ച് വേവിച്ചാല്‍ ഉപ്പ്മാവ് റെഡി…..

രാവിലെ ഉണ്ടാക്കാന്‍,ഗോതമ്പ് നുറുക്ക് തലെ ദിവസം കഴുകി വെള്ളത്തില്‍ ഇട്ട് വെക്കാം…..

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.