ചേന കുരുമുളക് ഫ്രൈ (Yam Pepper Dry Fry)
ചേന കുരുമുളക് ഫ്രൈ( Yam ( Elephant Foot)Pepper Dry Fry)
ഇന്ന് ഞാൻ വന്നെക്കുന്നെ നല്ല രുചികരമായ ഒരു വിഭവവും കൊണ്ടാണെ… ചേന വിരോധികൾക്കു പോലും ഈ വിഭവം ഇഷ്ടപ്പെടും തീർച്ച.അപ്പൊ തുടങ്ങാം.
ചേന – 400gm
ചെറിയുള്ളി -20 ( സവാള -1 വലുത്)
വെള്ളുതുള്ളി -5 അല്ലി
കുരുമുളക് -2 ടീസ്പൂൺ( കുരുമുളക് ഇല്ലെങ്കിൽ മാത്രം കുരുമുളക് പൊടി എടുക്കാം,എരിവിനനുസരിച്ച് അളവു ക്രമീകരിക്കാം)
തേങ്ങാകൊത്ത് -1/4 കപ്പ്
കറിവേപ്പില -1 തണ്ട്
മഞൾപൊടി -1/4 ടീ സ്പൂൺ
ഗരം മസാല -1/4 ടീസ്പൂൺ
വറ്റൽമുളക് -2
ഉപ്പ് ,എണ്ണ,കടുക് -പാകത്തിനു
ചേന കനം കുറഞ്ഞ കഷണങ്ങളായി അരിഞ്ഞ് ലേശം ഉപ്പ്,മഞൾപൊടി ഇവ ചേർത് ഉടഞ്ഞു പോകാതെ വേവിച്ച് എടുക്കുക.
ചെറിയുള്ളി(സവാള),വെള്ളുതുള്ളി,കുരുമുളക് ഇവ ചെറുതായി ചതച്ച് എടുക്കുക.( അരഞു പോകാതിരിക്കാൻ ശ്രദ്ധിക്കുക)
പാനിൽ എണ്ണ ചൂടാക്കി ( ലേശം എണ്ണ കൂടുതൽ എടുക്കാം)കടുക്, വറ്റൽമുളക് , കറിവേപ്പില ഇവ ചേർത്ത് മൂപ്പിക്കുക.
ശേഷം ചതച്ച് വച്ച കൂട്ട് ചേർത്ത് ഇളക്കി മൂപ്പിക്കുക.
പച്ചമണം കുറച്ച് മാറി കഴിയുമ്പോൾ മഞൾപൊടി, തേങ്ങാ കൊത്ത് ഇവ കൂടെ ചേർത്ത് ഇളക്കി മൂപ്പിക്കുക.
ശേഷം വേവിച്ച് വച്ച ചേന, പാകത്തിനു ഉപ്പ്, ഗരം മസാല ഇവ കൂടെ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
3-4 മിനുറ്റ് മൂടി വച്ച് ,ശേഷം മൂടി തുറന്ന് നന്നായി ഇളക്കി ,നല്ല ഡ്രൈ ആക്കി എടുക്കുക.നല്ല ഡ്രൈ ആകാൻ ലേശം സമയം എടുക്കും…
നല്ല കിടിലൻ ടേസ്റ്റ് ഉള്ള ചേന കുരുമുളക് ഫ്രൈ റെഡി. എല്ലാരും ഉണ്ടാക്കി നോക്കീട്ട് എങ്ങനെ ഉണ്ടെന്ന് പറയണം ട്ടൊ.
By:-Lakshmi Prasanth