Loader

ഇന്ന് ഒരു നാലു മണി പലഹാരവുമായിട്ടാണ് ഞാൻ വന്നത്

By : | 0 Comments | On : July 10, 2018 | Category : Uncategorizedഇന്ന് ഒരു നാലു മണി പലഹാരവുമായിട്ടാണ് ഞാൻ വന്നത്
Veg cutlet

തയ്യാറാക്കിയത് :നീതു (Southern menu)

ഉണ്ടാക്കാൻ വളരെ എളുപ്പമാണ് അതേപോലെ തന്നെ tasty ആണ്.
ചേരുവകൾ
Cabbage, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവ ചെറുതായി അരിഞ്ഞത്. പച്ചക്കറികൾ നിങ്ങൾക്കു ഇഷ്ടമുള്ളത് പോലെ അഡ്ജസ്റ് ചെയ്യാം.
ഉരുളക്കിഴങ്ങ് – 3
മുട്ട – 2
സവോള. -1 വലുത്
പച്ചമുളക്. – 1 വലുത്
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്-1/2 ടീസ്പൂണ്
കറിവേപ്പില
എണ്ണ( വറുക്കാൻ)
ബ്രഡ് curmbs ആവശ്യത്തിന്
ഉപ്പ് ആവശ്യത്തിന്
മുളക് പൊടി -1 ടീസ്പൂണ്
മഞ്ഞൾ പൊടി -1/2 ടീസ്പൂണ്
കുരുമുളക് പൊടി -1/2 ടീസ്പൂണ്
ഗരം മസാല -1/2ടീസ്പൂണ്
മല്ലി പൊടി. – 1ടീസ്പൂണ്
ആദ്യം 2ടേബിൾ സ്പൂൺ എണ്ണ ചൂടാക്കി സവോള നന്നായി വഴറ്റി എടുക്കുക. ഇതിലേക്ക് കറിവേപ്പില ചേർത്തു നന്നായി ഇളക്കുക. കൂടെ പച്ചമുളകും ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ചേർത്തു പച്ചമണം മാറുന്നത് വരെ വഴറ്റുക.ഇതിലേക്ക് ഗരം മസാല,മുളക് പൊടി, മഞ്ഞൾ പൊടി, മല്ലി പൊടി, കുരുമുളക് പൊടി എന്നിവ ചേർത്തു പച്ചമണം മാറുന്നത് വരെ വഴറ്റുക. ഇതിലേക്ക് പച്ചക്കറികൾ ചെറുതായി അരിഞ്ഞത് ചേർത്തു വഴറ്റി വളരെ കുറച്ചു വെള്ളം ചേർത്തു വേവിച്ചെടുക്കുക. നന്നായി ഉടഞ്ഞു വരുന്ന പാകം ആകുമ്പോൾ ഉരുളകിഴങ്ങു പുഴുങ്ങി ഉടച്ചത് ചേർത്തു നന്നായി ഇളക്കി യോജിപ്പിക്കുക. ഇതിലേക്ക് ഉപ്പു ചേർത്തു കൊടുക്കാൻ മറക്കരുത്. ഈ മിശ്രിതം തണുത്തതിനു ശേഷം ഉരുളകൾ ആക്കി ഇഷ്ടമുള്ള shape il പരത്തി എടുക്കുക. ഇതു മുട്ട ഉടച്ചതിൽ മുക്കി ബ്രഡ് crumbs il മുക്കി ചൂടായ എണ്ണയിൽ പൊരിച്ചെടുക്കുക. സ്വാദിഷ്ടമായ veg cutlet റെഡി??
Ithu toamto sauce ന്റെ കൂടെ കഴിക്കാൻ നല്ല സ്വാദ് ആണ്. ഞാൻ എങ്ങനെ ആണ് ഉണ്ടാക്കിയത് നു കാണാനായി താഴെ ഉള്ള ലിങ്കിൽ ക്ലിക്ക് ചെയുക
https://youtu.be/iWNfm41ri2s

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.