Loader

ഇന്ന് നമുക്ക് ഒരു കുട്ടീസ് സ്‌പെഷ്യൽ വിഭവം ആയാലോ. കുട്ടികൾക്

By : | 0 Comments | On : June 27, 2018 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍



ഇന്ന് നമുക്ക് ഒരു കുട്ടീസ് സ്‌പെഷ്യൽ വിഭവം ആയാലോ. കുട്ടികൾക്കു വളരെ ഇഷ്ടപെടുന്ന ഈസി ആയിട്ടു ഉണ്ടാക്കാൻ പറ്റുന്ന ഒരു healthy ലഡ്ഡു.വീഡിയോ കാണാം
https://youtu.be/ZQ7aCAvstwE

അവൽ ലഡ്ഡു
തയ്യാറാക്കിയത് :നീതു (southern menu)

ചേരുവകൾ
അവൽ. 2 cup
ശർക്കര. 1/2 cup
നെയ് 3 Tsp
തേങ്ങ ചിരകിയത് 1 cup
തേങ്ങാ കൊത്ത് 2 tsp
ഏലക്കായ. 4 എണ്ണം

ഉണ്ടാക്കുന്ന വിധം

ഒരു പാൻ ചൂടാക്കി നെയ് ഒഴിച്ചു അവൽ നല്ലപോലെ വറുത്തെടുക്കുക. അതേ പാനിൽ നെയ് ഒഴിച്ചു തേങ്ങാ ഒന്നു ചൂടാക്കി എടുക്കണം. ഇതു രണ്ടും തണുക്കാൻ വയ്ക്കുക. തണുത്തതിനു ശേഷം തേങ്ങയും അവലും ശർക്കരയും ഏലക്കയും ചേർത്തു നന്നായി പൊടിച്ചെടുക്കുക. ഇതിലേക്ക് നെയ്യിൽ വറുത്ത തേങ്ങാ കൊത്ത് ചേർത്തു കൊടുത്തു നന്നായി ഇളക്കി യോജിപ്പിക്കുക. ഇതു ചെറിയ ഉരുളകൾ ആക്കി എടുക്കാം. അവൽ ലഡ്ഡു റെഡി. ഇതു ഞാൻ ഉണ്ടാക്കിയത് ഇവിടെ കാണാം
https://youtu.be/ZQ7aCAvstwE





ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.