Loader

ഈസ്റ്റേണ്‍ മലയാള പാചകം “മാവേലിക്കൊരു പൊന്‍സദ്യ”

By : | 2 Comments | On : August 13, 2018 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍



ഈസ്റ്റേണ്‍ മലയാള പാചകം “മാവേലിക്കൊരു പൊന്‍സദ്യ”
വിഭവം #7 – കൂട്ടു കറി
തയ്യാറാക്കിയത് :ലല്ലു പ്രവീണ്‍

കൂട്ടുകറി..
ചേന,കായ,ക്യാരറ്റ്, ബീറ്റ്റൂട്ട് നല്ല ചതുര കഷ്ണങ്ങൾ ആക്കിയത്-1 കപ്പ് ബീറ്റ്റൂട്ട് ക്യാരറ്റ് ഒരുപാടു വേണ്ട
കടല-1 കപ്പ്
കടല പരിപ്പ് ആണെങ്കിൽ നല്ലതു ആണ് എന്റെല് കടല ആണ് ഉണ്ടായിരുന്നത്
പച്ചമുളക്-3
മുളക് പൊടി-1 ടീസ്പൂൺ
മഞ്ഞൾ പൊടി-കാൽ ടീസ്പൂൺ
ശർക്കര-1 ചെറിയ കഷ്ണം
ജീരകം-കാൽ സ്പൂൺ
തേങ്ങ ചിരവിയത്- അര മുറി തേങ്ങയുടെ
കുരുമുളക് പൊടി-കാൽ സ്പൂൺ
ഉപ്പു പാകത്തിന്
കടുക്,ഉണക്ക മുളക്,വേപ്പില

കടല cookeril ഉപ്പു ചേർത്ത് നന്നായി വേവിക്കണം,ക്യാരറ്റ് ബീറ്റ്റൂട്ട് കായ എന്നിവ ഉടയാത്ത വിധത്തിൽ ഉപ്പും മഞ്ഞളും ചേർത്ത് വേവിക്കണം,കടല വെന്തതിലേക്കു വേവിച്ച കഷ്ണങ്ങളും മുളക് പൊടി,പച്ചമുളക്,മഞ്ഞൾ പൊടി, ഉപ്പു ചേർക്കണം
ചിരവി വച്ച തേങ്ങ കുറച്ചു പാല് പിഴിഞ്ഞ് എടുക്കണം,പിഴിഞ്ഞ തേങ്ങ പീര കളയാതെ മാറ്റി വയ്ക്കണം ബാക്കി തേങ്ങ ജീരകം ചേർത്ത് അരച്ച് എടുക്കണം
വെന്ത കഷ്ണങ്ങളിലേക്കു ഈ തേങ്ങ പാൽ ഒഴിച്ച് തിളപ്പിക്കണം ശർക്കര,കുരുമുളക് പൊടി ചേർക്കണം,അതിലേക്കു അരപ്പ് ചേർത്ത് കൊടുക്കാം,നന്നായി വറ്റി വരുമ്പോൾ ഇറക്കി എണ്ണ ചൂടാക്കി കടുക്,ഉണക്കമുളക്‌,,വേപ്പില താളിച്ചു ഇടണം,മാറ്റി വച്ച തേങ്ങ പീര വെളിച്ചെണ്ണയിൽ ബ്രൗൺ നിറം ആകും വരെ വറുത്തു ഇതിൽ ചേർക്കണം,അവസാനം ഒരു ചെറിയ സ്പൂൺ നെയ്യ് കൂടി ചേർത്ത് കൊടുക്കണം സൂപ്പർ കൂട്ടു കറി തയ്യാർ..
By Lallu Praveen





ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comments (2)

    1. posted by Anonymous on August 13, 2018

      Suuuper ?

        Reply
    2. posted by Anonymous on August 13, 2018

      ???

        Reply

    Leave a Reply

    Your email address will not be published.