Loader

ഈസ്റ്റേണ്‍ മലയാള പാചകം “മാവേലിക്കൊരു പൊന്‍സദ്യ”

By : | 0 Comments | On : August 14, 2018 | Category : Uncategorized



ഈസ്റ്റേണ്‍ മലയാള പാചകം “മാവേലിക്കൊരു പൊന്‍സദ്യ”
വിഭവം #9– നേന്ത്രക്കായ തൊലി – കടലപ്പരിപ്പ് തോരൻ
തയ്യാറാക്കിയത് :ജയലക്ഷ്മി പി. എസ്

നേന്ത്രക്കായ വറുത്തത് ഓണത്തിന് ഒഴിവാക്കാനാവാത്ത ഒരു വിഭവമാണ്. എന്നാൽ നേന്ത്രക്കായതൊലി നാം ഉപയോഗിക്കാറില്ല. ഇത്തവണ നമുക്ക് ചിലവ് കുറഞ്ഞതും പോഷകസമൃദ്ധവുമായ ഒരു വിഭവം ഉണ്ടാക്കിയാലോ….

നേന്ത്രക്കായ തൊലി – കടലപ്പരിപ്പ് തോരൻ

ചേരുവകൾ:-
നേന്ത്രക്കായ തൊലി – 1/2 കിലോ
കടലപ്പരിപ്പ് – 1/4 കപ്പ്
വറ്റൽമുളക് – 2 എണ്ണം
മഞ്ഞൾപൊടി – 1/4 ടീസ്പൂൺ
കടുക് – 1/2 ടീസ്പൂൺ
ഉഴുന്നുപരിപ്പ് – 1 ടീസ്പൂൺ
ചെറിയ ഉള്ളി- 2 എണ്ണം
പച്ചമുളക് -2 എണ്ണം
തേങ്ങ ചിരകിയത് – 1/8 കപ്പ്
വെളിച്ചെണ്ണ – 2 ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കേണ്ട വിധം :-
നേന്ത്രക്കായ തൊലി പൊടിയായി അരിഞ്ഞെടുക്കുക. കടലപ്പരിപ്പ് ഉപ്പ് ചേർത്ത് പ്രഷർ കുക്കറിൽ ഉടയാതെ വേവിച്ചെടുക്കുക. ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് കടുക്, ഉഴുന്നുപരിപ്പ്, വറ്റൽമുളക് എന്നിവ വറുത്തു ചെറിയ ഉള്ളി അരിഞ്ഞത് ചേർക്കുക. അതിലേക്ക് നേന്ത്രക്കായ തൊലി ഇട്ട് ഉപ്പ്, മഞ്ഞൾപൊടി എന്നിവ ചേർത്ത് അടച്ചുവെച്ച് പത്ത് മിനിറ്റ് വേവിക്കുക. കടലപ്പരിപ്പ് ചേർത്ത് അഞ്ച് മിനിറ്റ് കൂടി വേവിക്കുക. തേങ്ങ, പച്ചമുളക് എന്നിവ മിക്സിയിൽ ചെറുതായി തിരിച്ച് തോരനിൽ ചേർത്ത് ഇളക്കുക. ഇഷ്ടമായോ?





ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.