ഒത്തിരി പേര് ഇതിനു മുമ്പ് ഇവിടേ പോസ്റ്റിയിട്ടുളള ഒരു പുഡ്ഡി
ഒത്തിരി പേര് ഇതിനു മുമ്പ് ഇവിടേ പോസ്റ്റിയിട്ടുളള ഒരു പുഡ്ഡിംങ്ങ് ആണ് …
എന്നാലും എൻെറ വകയും ഇരിക്കട്ടേ അല്ലേ ഒരു പോസ്റ്റ് ?.
റാഫല്ലോ പുഡ്ഡിംങ്ങ് (Raffaello pudding )
– – — – – – — –
തയ്യാറാക്കിയത് :സബി സാബിറ
ഉണ്ടാക്കാൻ ആവശ്യമ്മായ സാധനങ്ങൾ
????
1- കോക്കനറ്റ് പൗഡർ
200 grm
2- മിൽക്ക് മൈഡ് 1 ടിൻ
3- ഫ്രഷ് ക്രീം 400 ml
4- വിപ്പിംങ്ങ് ക്രീം 1 കപ്പ്
5- ജെലാറ്റിൻ 1 ടേബിൾസ്പൂൺ( ഡബ്ൾ ബോയിൽഡ് )
6- വൈറ്റ് ചോക്ളേറ്റ് ഒന്നര കപ്പ് ( ചീകിയത് ) .
7- Badham 100 grm (crushed് ).
8- അണ്ടിപരിപ്പ് 100 ഗ്രാം (crushed).
9- ഡെസിക്കേറ്റഡ് കൊക്കറ്റ് 2 കപ്പ് .
ഇതുണ്ടാക്കുന്ന വിധം
– – — — –
മുകളിൽ പറഞ്ഞ 1 മുതൽ 4 വരേ ഉളള ചേരുവകൾ ഒരു വലിയ ബൗളിൾ ഏടുത്ത് നന്നായി ബീറ്റ് ചെയ്യ്ത് യോജിപ്പിക്കുക. ഇതിലേക്ക് ഡബ്ൾ ബോയിൽ ചെയ്യ്ത് ഉരുക്കി എടുത്ത ജലാറ്റിൻ ചേർത്ത് ഒന്നു കൂടേ ബീറ്റ് ചെയ്യുക .എല്ലാം നന്നായി മിക്സ് ആയാൽ 6 മുതൽ 9 വരേയുളള സാധനങ്ങൾ പകുതി വീതം ചേർത്ത് ചെറുതായോന്ന് ബീറ്റ് ചെയ്യ്ത് പുഡ്ഡിംങ്ങ് ട്രേയിലോഴിച്ച് ഫ്രിഡ്ജിൽ വെച്ച് സെറ്റ് ആവാൻ അനുവദിക്കുക .സെറ്റായാൽ ഫ്രിഡ്ജിൽ നിന്ന് എടുത്ത് മാറ്റി വെച്ച വൈറ്റ് ചോക്ളേറ്റ് ചീകിയിടുക.അതിനു മുളിലായി ഡെസിക്കേറ്റഡ് കോക്കനറ്റ് വിതറുക .ഇതിനു മുകളിൽ ബാക്കി ഉളള ബദാം ,അണ്ടിപരിപ്പും വെച്ച് ഇഷ്ട്ടമുളള രീതിയിൽ അലങ്കരിച്ച് 3 – 4 മണിക്കൂർ ഫ്രിഡ്ജിൽ വെച്ച് തണുപ്പിക്കുക .














