ഒരു വെറൈറ്റി തോരൻ ആണ് ഞാൻ ഇന്ന് നിങ്ങളോടു പങ്കു വെക്കുന്നത്
ഒരു വെറൈറ്റി തോരൻ ആണ് ഞാൻ ഇന്ന് നിങ്ങളോടു പങ്കു വെക്കുന്നത് …
മുഴു ഗോതമ്പു തോരൻ ..
തയ്യാറാക്കിയത് :വിനി കൃഷ്ണൻ
ആവിശ്യമായ ചേരുവ:
മുഴുഗോതമ്പു :1കപ്പ്
തേങ്ങാ : 1/2 കപ്പ്
പച്ചമുളക് : 2-3
മഞ്ഞൾപൊടി : 1/2spn
വെള്ളുള്ളി : 2
ജീരകം : 1/2spn
ചുവന്നുള്ളി :5
കടുക് : 1/2spn
കറിവേപ്പില: രണ്ടുതന്ദ്
എണ്ണ : 2tbspn
ഉപ്പ്
തയാറാകുന്ന വിധം:
മുഴുഗോതമ്പ് കഴുകി വൃത്തിയാക്കി രാത്രി മുഴുവൻ കുതിരുവാൻ വെക്കുക.. (6/7മണിക്കൂർ)
കുതിർത്ത ഗോതമ്പു പ്രഷർ കുക്കർ ഉപയോഗിച്ച് 2-3വിസിൽ വരെ വേവിച്ചെടുക്കുക..
ബാക്കി ചെരുവുകൾ തേങ്ങാ മഞ്ഞൾപൊടി ജീരകം വെള്ളുള്ളി ചുവന്നുള്ളി പച്ചമുളക് ഇത്രയും തോരനുപാകത്തിനു അരച്ചെടുക്കുക ..
എണ്ണ ചൂടാക്കി കടുക് പൊട്ടിച്ചു കറിവേപ്പില ചേർത്ത് അരച്ച അരപ്പും ചേർത്ത് പച്ച മണം മാറുമ്പോൾ വേവിച്ച ഗോതമ്പ് ആവിശ്യത്തിന് ഉപ്പും ചേർത്തു മിക്സ് ചെയ്തെടുത്തൽ മുഴുഗോതമ്പ് തോരൻ തയാർ ..