Loader

കോഴിക്കോട് ബീച്ചിനു സമീപത്തുള്ള ബോംബെ ഹോട്ടലിൽ പോയിട്ടുണ്ടോ.

By : | 0 Comments | On : August 21, 2017 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍കോഴിക്കോട് ബീച്ചിനു സമീപത്തുള്ള ബോംബെ ഹോട്ടലിൽ പോയിട്ടുണ്ടോ..?? 1949ൽ നാടൻ മലബാർ രുചികളുമായി കുഞ്ഞഹമ്മദ് ഇക്ക തുടങ്ങിയ ഹോട്ടലിനു ബോംബെ എന്ന പേര് വീഴാൻ കാരണം സ്ഥലങ്ങളുടെ പേരുകൾ ഹോട്ടലുകൾക്ക് ഇടുന്ന അന്നത്തെ ഒരു ട്രെന്റാണ്. 60 വർഷങ്ങൾക്ക് ശേഷവും മാറാതെ നിൽക്കുന്ന ഇവിടുത്തെ മലബാർ വിഭവങ്ങളുടെ രുചിയാണ് ബോബെ ഹോട്ടലിനെ ഇന്നും കോഴിക്കാട്ടുകാർക്ക് പ്രിയങ്കരമാക്കുന്നത്. ഉച്ചക്കുള്ള ദം ബിരിയാണിയിൽ തുടങ്ങി വൈകുന്നേരങ്ങളിലെ പലതരം മലബാർ സ്നാക്സുകൾ വരെയുള്ള ഇവിടുത്തെ വിഭവങ്ങളുടെ രുചി ഒരിക്കലും നിങ്ങളെ നിരാശപ്പെടുത്തുകയില്ല. ആഴ്ചയിൽ ഏതു ദിവസം ചെന്നാലും ഏകദേശം ഇരുപതോളം തരം മലബാർ പലഹാരങ്ങമെങ്കിലും ഇവിടെ ലഭിക്കും. കോഴിക്കോടിനെ സ്നേഹിക്കുന്നവർ ഒരു വികാരം പോലെ കൊണ്ടു നടക്കുന്ന മലബാർ വിഭവങ്ങൾ ഒട്ടും കലർപ്പില്ലാതെ തയാറാക്കുന്നതാണ് ബോംബെ ഹോട്ടലിനെ ഇന്നും കോഴിക്കോട്ടുകാരുടെ പ്രിയപ്പെട്ടതാക്കുന്നത്. Download TastySpots Mobile App Now: www.TastySpots.com/app

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.