Loader

ക്ലബ്‌ സാന്ഡ്വിച്ച് (Club Sandwich)

By : | 0 Comments | On : June 2, 2017 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍

ക്ലബ്‌ സാന്ഡ്വിച്ച് (Club Sandwich)

തയ്യാറാക്കിയത്:- ഫാത്തിമ ( മൈമൂൺസ് കിച്ചൻ)
√ ബ്രഡ്- 4 പീസ്
√ പുതിന ചട്നി
√ ഗാർലിക് മയോണൈസ്
√ ടൊമേറ്റോ/ പിസ്സ സോസ്
√ മല്ലിയില കറിവേപ്പില -ഒരു കപ്പ് അരിഞ്ഞത്

√ 3-4 കഷ്ണം ചിക്കൻ ഉപ്പും കുരുമുളകു ചതക്കിയതും കൂട്ടി വേവിച്ചു കൈക്കൊണ്ടു പിച്ചിയെടുക്കണം.

√ അരിഞ്ഞ സവാള, തക്കാളികേപ്സിക്കം- 2tbspn

√ ഒരു കപ്പ് കോൺഫ്ലോർ + ഒരു കപ്പ് മൈദയിൽ മല്ലിയില കറിവേപ്പില ആവിശ്യത്തിന് ഉപ്പ് എന്നിവ ഒരു ബൗളിലിട്ടു കുറച്ചു വെള്ളമുപയോഗിച്ചു ഒരു ബാറ്റർ തയ്യാറാക്കുക. അധികം ലൂസ് ആകരുത്. ആവിശ്യത്തിനു മാത്രം വെള്ളം ചേർത്താൽ മതി. വെള്ളത്തിനു പകരം മുട്ട ഉപയോഗിക്കാം.

√ മയോണൈസിൽ ചിക്കൻ മിക്സാക്കി വെക്കണം.

* * ഇനി സാന്റ്വിച്ച് തയ്യാറാക്കാം:

√ ഒരു സ്ലൈസ് ബ്രഡ് എടുത്ത് അതിൽ പുതിന ചട്നി പുരട്ടുക. മുകളിൽ അരിഞ്ഞ കേപ്സിക്കം -സവാള വിതറുക.

√ അതിനു മുകളിൽ ഒരു ബ്രഡ് വെച്ചു അതിലേക്ക് ചിക്കൻ -മയോണൈസ് മിക്സ് പുരട്ടുക.

√ മുകളിൽ ഒരു ബ്രഡ് സ്ലൈസ് കൊണ്ട് മൂടി അതിൽ ടൊമേറ്റോ/ പിസ്സ സോസ് പുരട്ടി മുകളിൽ തക്കാളി വിതറി മറ്റൊന്നു കൊണ്ടു മൂടുക.

** ഇനി ഈ ബ്രഡ് സാന്റ്വിച്ച് എടുത്ത് മൈദ – കോൺഫ്ലോർ മാവിൽ മുക്കി ചൂടായ എണ്ണയിൽ പൊരിചെടുക്കുക.
നാലു ഭാഗവും സാവധാനം തിരിച്ചിട്ടു പൊരിക്കുക.

ഞാൻ ഡീപ് ഫ്രൈ ആണ് ചെയ്തത്. അലാതെ നോൺസ്റ്റിക് പാനിൽ കുറച്ചു ഓയിൽ തടവി നാലു ഭാഗവും മൊരിച്ചെടുക്കാം.

√ ഇനി ഏതു ഷോപ്പിൽ വേണമെങ്കിലും മുറിച്ചു ചൂടോടെ സേർവ് ചെയ്യാം.

√ പുതിന ചട്നി
~~~~~~~~~~
പുതിനയില – 1 കപ്പ്
മല്ലിയില – 1/2 കപ്പ്
കറിവേപ്പില – 3 തുണ്ട്
തേങ്ങ – 2 tbls Pn
ഉപ്പ് – ആവിശ്യത്തിന്
നാരങ്ങനീര് -1 നാരങ്ങയുടെത്
എല്ലാം കൂടി മിക്സിയിൽ ഇട്ടു വേണമെങ്കിൽ കുറച്ചു വെള്ളവും ഒഴിച്ചു അരച്ചുപേസ്റ്റാക്കുക.

√ ഗാർലിക്ക് മയോണൈസ്:
~~~~~~~~~~~~~~~~~~
മുട്ട 2
വെളുത്തുള്ളി – 3 – 4 അല്ലി
നാരങ്ങനീര് – 1/2 മുറി
ഉപ്പ് ആവിശ്യത്തിന്
എല്ലാം കൂടി മിക്സിയിൽ അടിച്ചു ആവിശ്യത്തിന് ഓയിൽ ഒഴിച്ചു ടൈറ്റ് ആക്കി എടുക്കുക.

https://youtu.be/K79nZgVd5vs

ക്ലബ് സാന്റ് വിച്ച് വീട്ടിൽ തന്നെ തയ്യാറാക്കുന്നത് കാണേണ്ടേ…
വിഡിയോ ലിങ്ക് ക്ലിക്ക് ചെയ്യു …..

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.