Loader

ചിക്കൻ മയോ പോക്കറ്റ്

By : | 0 Comments | On : June 12, 2018 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍



ചിക്കൻ മയോ പോക്കറ്റ്
—————————————

ഈസ്റ്റേൺ – മലയാള പാചകം റംസാന്‍ ഫുഡ് ഫെസ്റ്റ് – 2018 – #26
തയ്യാറാക്കിയത് :ആയിഷ അന്‍വര്‍

ഫില്ലിംഗ് ന് വേണ്ടി ചിക്കൻ മസാല ഉണ്ടാക്കാൻ-

ചിക്കൻ.300gm
ഉള്ളി.രണ്ടെണ്ണം
പച്ചമുളക്… മൂന്നെണ്ണം
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്.ഒരു സ്പൂൺ
കുരുമുളക് പൊടി.മഞ്ഞൾ പൊടി ഗരം മസാല പൊടി അര സ്പൂൺ വീതം
ഉപ്പ് ..ആവശ്യത്തിന്
മല്ലിയില.ഒരു പിടി

1:ചിക്കൻ മഞ്ഞൾ പൊടി ,മുളക് പൊടി ഉപ്പ് ചേർത്ത് ഫ്രൈ ചെയ്യുക ശേഷം നന്നായി മിൻസ് ചെയ്ത വെക്കുക…പാനിൽ ഓയിൽ ഒഴിച്ച ഉള്ളി ഇട്ട് നന്നായി വയറ്റി അതിലേക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ആക്കിയതും പച്ചമുളക് ചതച്ചതും കൂടി ഇട്ട് നന്നായി വഴറ്റുക.ശേഷം പൊടികൾ എല്ലാം ചേർത്ത നേരത്തെ വേവിച്ച ചിക്കൻ ചേർത്ത നന്നായി ഇളക്കി രണ്ടോ മൂന്നോ മിനിറ്റു അടച്ച വേവിക്കുക.ശേഷം മല്ലിയില കൂടി ഇട്ട് കൊടുക്കുക. മസാല റെഡി..

2:പോക്കറ്റ് തയാറാക്കാൻ രണ്ടു കപ്പ് മൈദ മാവിൽ അൽപം ഉപ്പ്, അൽപം പഞ്ചസാര ഒരു സ്പൂൺ yeast എന്നിവ ചേർത്ത് നന്നായി കുഴച്ച് പൊങ്ങാൻ വെക്കുക, ശേഷം വീണ്ടും ഒന്ന് കുഴച്ച് സോഫ്റ്റ് ആക്കി കുറേശ്ശെ എടുത്ത് (ചപ്പാത്തി മാവിന്റെ വലുപ്പത്തിൽ)കൈ വെള്ളയിൽ വെച്ച് ചെറുതായി ഒന്ന് പരത്തി മുട്ടയിലും റൊട്ടി പോടിയ്‌ലും മുക്കി എണ്ണയിൽ വറുത്ത് കോരുക
ചുടാരിയത്തിന് ശേഷം നടുവിൽ നീളത്തിൽ കട്ട് ചെയ്തു ചിക്കൻ മസാല കുറച്ചു അവിടെ നിറച്ച് മുകളിൽകുറച്ച് മയോനൈസ് പകർന്നു സെർവ് ചെയ്യാം

താങ്ക്യൂ





ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.