Loader

പച്ചമാങ്ങാ രസം/ Mango Rasam

By : | 0 Comments | On : April 2, 2018 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍



പച്ചമാങ്ങാ രസം/ Mango Rasam

തയ്യാറാക്കിയത് :സ്നേഹ ധനൂജ്

എളുപ്പത്തിൽ തയ്യാറാക്കാവുന്ന വ്യെത്യസ്തമായ ഒരു രസം റെസിപ്പി, രുചിയുടെ കാര്യത്തിലും മുന്നിൽ തന്നെ, മാങ്ങാ കാലം ഒക്കെ അല്ലെ, മാങ്ങാ കൊണ്ട് ഉള്ള പരീക്ഷണങ്ങളുടെ കൂട്ടത്തിൽ ഇനി പച്ച മാങ്ങാ രസം കൂടെ ഒന്ന് ട്രൈ ചെയ്യൂ, ഈ രസം ഉണ്ടെങ്കിൽ പിന്നെ ഊണിനു വേറൊന്നും വേണ്ട
വീഡിയോ കാണാൻ :
https://youtu.be/tats_MY3hzs
#റെസിപ്പി

ചേരുവകൾ

പച്ച മാങ്ങാ – മീഡിയം സൈസ് 1 എണ്ണം തൊലിയോട് കൂടെ ചെറിയ കഷ്ണങ്ങൾ ആക്കിയത്
തക്കാളി – 1 എണ്ണം
പുളി – ചെറിയ ഉരുള
ശർക്കര – ചെറിയ കഷ്ണം
പച്ച മുളക് – 3 എണ്ണം
കറിവേപ്പില.
മല്ലിയില.
ഇഞ്ചി – ചെറിയ കഷ്ണം
വെളുത്തുള്ളി -5-6 അല്ലി
മഞ്ഞൾ പൊടി – 1/4 ടീസ്പൂൺ
മുളക് പൊടി – 1 ടീസ്പൂൺ
കായം – 1/4 ടീസ്പൂൺ
കുരുമുളക് — 1 ടീസ്പൂൺ
ജീരകം – 1 ടീസ്പൂൺ
ഉലുവ- 1/2 ടീസ്പൂൺ
കടുക് – 1/2 ടീസ്പൂൺ
വറ്റൽ മുളക് – 3 എണ്ണം
എണ്ണ
വെള്ളം
ഉപ്പ് – ആവശ്യത്തിന്
പച്ചമാങ്ങ, തക്കാളി (മുഴുവനോടെ )ഒരു പാത്രത്തിൽ ആവശ്യത്തിനു വെള്ളം ചേർത്ത് uq 10-15 മിനിറ്റ് വേവിക്കുക, നന്നായി വെന്തു വന്ന ശേഷം, ഉടച്ചെടുക്കുക, തക്കാളിയുടേം മാങ്ങായുടേം തൊലി ഇളകി വന്നത് മാറ്റി വെക്കുക,
ഒരു പാൻ അടുപ്പത് വെച്ച്, കുരുമുളക്, ജീരകം ചൂടാക്കി എടുക്കുക, ശേഷം ഇത് ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ കൂടെ ചേർത് ഒന്ന് മിക്സിയിൽ അടിച്ചെടുക്കുക
മറ്റൊരു പാൻ അടുപ്പിൽ വെച്ച് എണ്ണയൊഴിക്കുക, എണ്ണ ചൂടായി വന്നാൽ അതിലേക്ക് കടുക്, ഉലുവ, കറിവേപ്പില, വറ്റൽമുളക് എന്നിവ ചേർത്ത് മൂപ്പിക്കുക, ശേഷം തയ്യാറക്കി വെച്ച അരപ്പ് കൂടെ ചേർത്ത് പച്ച മണം മാറുന്നത് വരെ മൂപ്പിക്കുക, ഇതിലേക്കു, കായം, മഞ്ഞൾ പൊടി, മുളക് പൊടി ചേർത്ത് മൂപ്പിക്കുക, ശേഷം തയാറാക്കി വെച്ച തക്കാളി മാങ്ങാ മിശ്രിതം ഇതിലേക്കു ഒഴിച് മിക്സ് ചെയ്യുക, പുളി വെള്ളം, ഉപ്പ്, ശർക്കര, ആവശ്യമെങ്കിൽ അല്പം കൂടെ വെള്ളം എന്നിവ ചേർത്ത് യോജിപ്പിക്കുക,
തിള വന്നു തുടങ്ങുമ്പോൾ ഫ്ളയിം ഓഫ് ചെയ്യുക, മല്ലി ഇല മുകളിൽ ആയി ചേർത്ത് കൊടുക്കാം
പച്ച മാങ്ങാ രസം റെഡി





ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.