Loader

ബീറ്റ്ട്രൂട്ട് പച്ചടി( Beetroot pachadi)

By : | 1 Comment | On : August 30, 2017 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍



ബീറ്റ്ട്രൂട്ട് പച്ചടി( Beetroot pachadi)
ഓണം സ്പെഷ്യല്‍

അസ്സൽ ഒരു പച്ചടി ആയാലൊ ഇന്ന്. നല്ല കളർ ഫുൾ ആയ പവർഫുൾ ആയ സ്വാദിഷ്ടമായ ബീറ്റ്ട്രൂട്ട് പച്ചടി… അപ്പൊ നമ്മുക്ക് തുടങ്ങാം.

ബീറ്റ്ട്രൂട്ട് -1 ( മീഡിയം വലുപ്പം)
പച്ചമുളക് -3
തേങ്ങ -1.5 റ്റീകപ്പ്( ഇത്രെം വേണ്ടെങ്കിൽ അളവു കുറച്ച് കുറക്കാം)
ജീരകം -1 നുള്ള്
ചെറിയുള്ളി -3( നിർബന്ധമില്ല)
കറിവേപ്പില -2 തണ്ട്
ഉപ്പ്,എണ്ണ,കടുക് – പാകത്തിനു
വറ്റൽ മുളക് -2
തൈരു -1 റ്റീകപ്പ്

ബീറ്റ്ട്രൂട്ട് ചെറുതായി ചീകി വക്കുക.

തേങ്ങ,ജീരകം, പച്ചമുളക് ഇവ നന്നായി അരച്ച് എടുക്കുക.

പാൻ ചൂടാക്കി കുറച്ച് എണ്ണ ഒഴിച്ച് ചൂടാക്കി ചെറിയുള്ളി അരിഞത് ചേർത് വഴറ്റുക.

ശെഷം ബീറ്റ്ട്രൂട്ട് ചേർത്ത് വഴറ്റുക.
പാകത്തിനു ഉപ്പ് കൂടെ ചേർത്ത് നന്നായി വഴറ്റി എടുക്കുക.

നന്നായി വഴന്റ് വരുമ്പോൾ അരപ്പ് കൂടെ ചേർത് ഇളക്കി 2 മിനുറ്റ് അടച്ച് വച്ച് അരപ്പൊന്നും ചെറുതായി തിളച്ച ശെഷം തീ ഓഫ് ചെയ്ത് തൈരു ചേർത്ത് ഇളക്കാം.

പാനിൽ എണ്ണ ചൂടാക്കി കടുക്, വറ്റൽ മുളക്, കറിവേപ്പില ഇവ താളിച്ച് കറിയിലെക്ക് ചേർത്ത് ഇളക്കി ഉപയോഗിക്കാം.

ഇനി തേങ്ങ ഇല്ലാതെ അതു ഒഴിവാക്കി ബീറ്റ്ട്രൂട്ട് ,പച്ചമുളക് ഇവ മൂപ്പിച്ച് തൈരു ചേർത്ത് ഇളക്കി,കടുകും താളിച്ചും ഉപയൊഗിക്കാവുന്നതാണു.

രുചികരമായ ബീറ്റ്ട്രൂട്ട് പച്ചടി തയ്യാർ. എല്ലാരും ഉണ്ടാക്കി നോക്കണം ട്ടൊ.

By:-Lakshmi Prasanth

https://www.malayalapachakam.com/recipe/beetroot-pachadi/





ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comment (1)

    1. posted by Rema Rajendran on August 30, 2017

      Very nice pachadi I will make in Onam Thanku

        Reply

    Leave a Reply

    Your email address will not be published.